കോഴിക്കോട് (Kozhikkode) റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കായംകുളം സ്വദേശിയായ ഷാനവാസിനെ പൊലീസ് (Police) കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ലിങ്ക് റോഡില്‍ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടന്നത്. ഫൈസലിനെ കുത്തിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു പ്രതി. സ്റ്റേഷനിലേക്ക് കയറിയ പ്രതിയെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ വെച്ച് പോട്ടർമാരും യാത്രക്കാരും കൂടി ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Arrest | മാല മോഷണ കേസിലെ പ്രതി മാപ്പ് പറയാൻ എത്തിയപ്പോൾ പിടികൂടി പോലീസ്
കൊച്ചി: മാല മോഷണ കേസിലെ പ്രതിയെ മാപ്പ് പറയാന്‍ എത്തിയപ്പോള്‍ പിടികൂടി പോലീസ് (Police) ഇടുക്കി ഉടുമ്പന്നുര്‍ കണിയ പറമ്പില്‍ വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് പോലീസ് അറസ്റ്റ് (Arrest) ചെയ്തത്. മുവാറ്റുപുഴ ഇന്‍സ്പെക്ടര്‍ സി.ജെ.മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്.
Also read-
Arrest |ആദ്യരാത്രി കഴിഞ്ഞ് സ്വര്‍ണവും പണവുമായി മുങ്ങി; നവവരന് പിടിയില്‍
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു രണ്ടാര്‍കരയില്‍ മാല മോഷണം നടന്നത്. പലചരക്കു സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് വിഷ്ണു പ്രസാദ് കടയിലെത്തിയത്. തുടര്‍ന്ന് കട നടത്തുന്ന വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് മാല വലിച്ചു പൊട്ടിച്ച് ഓടുകയായിരുന്നു. ഒന്നര പവന്റെ മാലയാണ് വിഷ്ണു മോഷ്ടിച്ചത്.
Also read-Theft | വിവാഹങ്ങളിൽ അതിഥിയായെത്തി മോഷണം; 25 ലക്ഷം രൂപയുടെ ക്യാമറകളും ലെൻസുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ
വയോധികയുടെ പരാതിയെതുടര്‍ന്നാണ് മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചത്. വൈകാതെ തന്നെ പ്രതി വിഷ്ണുപ്രസാദ് ആണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശിയാണ് വിഷ്ണു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് അവിടെയെത്തി. എന്നാല്‍ വിഷ്ണു അവിടെ ഉണ്ടായിരുന്നില്ല. കുടുംബവുമൊത്ത് വേളാങ്കണ്ണിക്ക് പോയെന്നാണ് അയല്‍ വീട്ടുകാരോട് പറഞ്ഞത്.
Also read-
Murder | കണ്ണൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര് പിടിയില്‍
വിഷ്ണു പ്രസാദിന്റെ വാഗമണിലുള്ള വീട്ടിലും പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇതോടെ പോലീസ് തന്നെ തിരിച്ചറിഞ്ഞു എന്ന് വിഷ്ണു ഉറപ്പിച്ചു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ട വയോധികയെ നേരില്‍ കണ്ട് മാപ്പ് പറയാന്‍ വിഷ്ണുപ്രസാദ് ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു, ഈ വിവരം അറിഞ്ഞ പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി
കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Also read-
Suicide | പത്താം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
ആളെ തിരിച്ചറിയാതിരിക്കാനായി വിഷ്ണുപ്രസാദ് രൂപത്തിലും മാറ്റം വരുത്തിയിരുന്നു. മുടി പൂര്‍ണ്ണമായും വെട്ടി മാറ്റിയിരുന്നു.നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണുപ്രസാദ്. ഉപ്പുതറ പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.