• HOME
  • »
  • NEWS
  • »
  • crime
  • »
  • വ്യക്തിവൈരാഗ്യം; പാലക്കാട് സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു

വ്യക്തിവൈരാഗ്യം; പാലക്കാട് സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു

രാത്രി 8 മണിയോടെയായിരുന്നു സംഭവം

മരിച്ച ഹക്കീം

മരിച്ച ഹക്കീം

  • Share this:
പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. രാത്രി 8 മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഹക്കീമും സുഹൃത്ത് റിഷാദും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് ഹക്കീമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം റിഷാദ് ഒളിവില്‍ പോയി. ഇവര്‍ തമ്മില്‍ മുന്‍പ് ഉണ്ടായിട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Published by:Arun krishna
First published: