• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം; യുവാവ് പിടിയില്‍

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം; യുവാവ് പിടിയില്‍

യുവാവിന്  മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു

  • Share this:

    വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയില്‍. തൊടുപുഴയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കേസില്‍ പ്രതി ഫോർട്ട്കൊച്ചി സ്വദേശി ഷാജഹാനെ പോലീസ് പിടികൂടി.പ്രതിയും പെൺകുട്ടിയും തമ്മിൽ മുമ്പ് സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന്  മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.

    Also Read- അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി തർക്കം; യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു

    നാലാം വര്‍ഷ നിയമ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച്  യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച്, താൻ വീണ്ടും വിവാഹാഭ്യർത്ഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു.

    Also Read- വിരുന്നു സൽക്കാരത്തിനു മുൻപ് നവവധുവിനെ കുത്തികൊലപ്പെടുത്തി വരൻ ജീവനൊടുക്കി

    പിന്നാലെ തൊടുപുഴയിലെത്തിയ പ്രതി  സ്വകാര്യ ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് രാത്രി ഇരുവരും തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ മറ്റാരോ ആയി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് ഇന്ന് തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

    Published by:Arun krishna
    First published: