• HOME
  • »
  • NEWS
  • »
  • crime
  • »
  • കോടതിയിൽ ജീവനൊടുക്കാൻ പ്രതിയുടെ ശ്രമം; കൈഞരമ്പ് മുറിച്ചു

കോടതിയിൽ ജീവനൊടുക്കാൻ പ്രതിയുടെ ശ്രമം; കൈഞരമ്പ് മുറിച്ചു

ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി നിർദേശിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. കൈ ഞരമ്പ് മുറിച്ചാണ് എറണാകുളം സ്വദേശി തൻസീർ ജീലവൊടുക്കാൻ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ മാനസിക രോഗത്തിനു മരുന്നു കഴിക്കുന്ന ആളാണെന്നു തൻസീർ പറഞ്ഞു. നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് എത്തിച്ചതായിരുന്നു.

    Also Read- രണ്ടുവയസുകാരനെ പൂവൻകോഴി കൊത്തി പരിക്കേൽപ്പിച്ചു; ഉടമക്കെതിരെ പൊലീസ് കേസെടുത്തു

    കോടതിയിൽ കയറുന്നതിന് തൊട്ടുമുൻപാണ് കൈ ഞരമ്പു മുറിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി നിർദേശിച്ചു. കോടതിയിൽ ഇയാളെ കാണാൻ ജ്യേഷ്ഠനും കൂട്ടുപ്രതികളും എത്തിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള പണം നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

    Also Read- ശമ്പളം കുറവെന്ന് ഗാർഹിക പീഡന കേസില്‍ ഭർത്താവ്; 7 ലക്ഷമുണ്ടെന്ന് ഭാര്യ; അന്വേഷിക്കാൻ അഭിഭാഷകൻ ഖത്തറില്‍

    പത്ത് വർഷമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നയാളാണ്. അതിനിടയ്ക്ക് പൊലീസിന്റെ ഇത്തരമൊരു നടപടി വിഷമം ഉണ്ടാക്കിയെന്നും അതുകൊണ്ടാണു ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും തൻസീർ പറഞ്ഞു. കൂട്ടുപ്രതികൾ തൻസീറിന് കഞ്ചാവ് നൽകാനാണ് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
    Published by:Rajesh V
    First published: