ബംഗാളില്‍ (Bengal) നിന്ന് മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്ന് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ (16 year old girl) രക്ഷപ്പെടുത്തി. ബംഗാളില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മലപ്പുറം വാഴക്കാട് നിന്നാണ് ചൈല്‍ഡ് ലൈനും പോലീസും കണ്ടെത്തിയത്.
ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം നാഷണല്‍ ചൈല്‍ഡ് റൈറ്റ്സ് കമ്മിഷനാണ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷണല്‍ ചൈല്‍ഡ് റൈറ്റ്സ് കമ്മിഷന് അറിയിച്ചിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത ഈ പെണ്‍കുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ബംഗാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Arrest |ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍
ബെംഗളൂരു: ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച യുവ എന്‍ജിനിയറെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 85.38 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും പോലീസ് പിടിച്ചെടുത്തു.
ഈ മാസം 14നാണ് ധീരജ് എസ്ബിഐ മഡിവാള ശാഖ കൊള്ളയടിച്ചത്. വൈകീട്ട് ആറുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ ധീരജ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 3.76 ലക്ഷംരൂപയും 1.89 കിലോഗ്രാം സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു.
ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധീരജ് സുഹൃത്തുക്കളില്‍നിന്നായി 35 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയും എടുത്തിരുന്നു.
Drug Seized | കാറില്‍ മയക്കുമരുന്ന് വില്പന; കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍
തൊടുപുഴ: ഇടുക്കിയില്‍ മയക്കുമരുന്നുമായി രണ്ട് കേസുകളിലായി യുവാക്കള്‍. നാല് പേരാണ് കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴ പൊലീസിന്റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്സല് നാസര്‍ എന്നിവരാണ് കാറില്‍ മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. പ്രതികളില്‍ നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വില്‍പ്പനയാണെന്ന് മനസിലായത്.
ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പ്രതികളില്‍ മൂന്ന് പേരെ നേരത്തെയും മയക്കുമരുന്ന് കേസുകളില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള പൊലീസ് കോടതിയില്‍ ഹാജരാക്കി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.