• HOME
  • »
  • NEWS
  • »
  • crime
  • »
  • ബസിൽ യാത്രക്കാരിയുടെ സീറ്റിൽ യുവാവ് മൂത്രമൊഴിച്ചു; സംഭവം കർണാടക ട്രാൻസ്പോർട്ട് ബസിൽ

ബസിൽ യാത്രക്കാരിയുടെ സീറ്റിൽ യുവാവ് മൂത്രമൊഴിച്ചു; സംഭവം കർണാടക ട്രാൻസ്പോർട്ട് ബസിൽ

യുവതി ബഹളംവെച്ചത് കേട്ട് ഓടിയെത്തിയ ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ചു

  • Share this:

    ഹുബ്ബള്ളി: ബസിൽ യാത്രക്കാരിയുടെ സീറ്റിൽ മദ്യലഹരിയിൽ യുവാവ് മൂത്രമൊഴിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 32കാരനായ യുവാവാണ് യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്. ഹുബ്ബള്ളിക്ക് സമീപത്തുവെച്ചാണ് നോൺ എസി സ്ലീപ്പർ ബസിലെ യാത്രക്കാരൻ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

    വിജയപുരയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎ-19 എഫ്-3554 രജിസ്‌ട്രേഷനുള്ള ബസിലാണ് സംഭവം. ഹുബ്ബള്ളിക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്.

    യുവതി ബഹളംവെച്ചത് കേട്ട് ഓടിയെത്തിയ ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ചു. എന്നാൽ മദ്യലഹരിയിലായിരുന്ന ഇയാൾ ഇവരെ കൈയ്യേറ്റം ചെയ്യാനും അസഭ്യം പറയാനും ശ്രമിച്ചു. അതേസമയം സംഭവത്തിൽ പരാതി നൽകാൻ യുവതി വിസമ്മതിച്ചതോടെ ബസ് യാത്ര തുടരുകയായിരുന്നു.

    Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ

    കഴിഞ്ഞ വർഷം നവംബർ 26 ന് ന്യൂയോർക്ക്-ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ബിസിനസ് ക്ലാസ് യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു.

    Published by:Anuraj GR
    First published: