HOME » NEWS » Crime » YOUNG MAN WAS ARRESTED WITH A DRUG PILL BROUGHT FOR SALE IN KOZHIKODE JK TV

കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച ലഹരി മരുന്ന് ഗുളികയുമായി യുവാവ് പിടിയില്‍

നാല് മാസത്തിനിടയിൽ നിരവധി സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിരുന്നു

News18 Malayalam | news18-malayalam
Updated: July 11, 2021, 6:08 PM IST
കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച ലഹരി മരുന്ന് ഗുളികയുമായി യുവാവ് പിടിയില്‍
News18 Malayalam
  • Share this:
കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെപറബിൽ ബസാർ കാരാട്ടുതാഴത്തെ ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ എസ് ഐ ഷാൻ എസ് എസിന്റെ നേതൃത്ത്വത്തിലുള്ള ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ( സിറ്റി ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) സ്ക്വാഡും ചേർന്നുള്ള പരിശോധനയിൽ   കരിക്കാംകുളം പള്ളി കുളങ്ങര താഴം  മുബഷീർ (34വയസ്സ്) എന്ന യുവാവിനെയാണ് കാരാട്ട് താഴത്ത് നിന്നുള്ള വാടക വീട്ടിൽ വെച്ച് 310 ഓളം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് (SPASMO PROXYVON PLUS) എന്ന ലഹരി മരുന്ന് ഗുളികകളുമായി പിടികൂടിയത്.

പറബിൽ ബസാറിലെ വിവിധ പ്രദേശങ്ങളിൽ  ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട് സിറ്റിയിൽ  നാല് മാസത്തിനിടയിൽ നിരവധി സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനും അമിതമായ ആദായം കണ്ടെത്തുന്നതിനു മായാണ് ഇത്തരം ആളുകൾ ലഹരി മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്. മയക്കുമരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി വളരെ നേരം വൈകിയ ശേഷവും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നും  ഇത് വളരെയധികം ശല്യമാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

Also Read-കണ്ണൂർ പാനൂരിൽ മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

മുബഷീറിന് മയക്ക്മരുന്ന് എത്തിച്ചു കൊടുക്കുന്നവരെയും ഇയാളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും വ്യക്തമായ വിവരം ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ആളുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചേവായൂർ സർക്കിൾ ഇൻസ്പെകടർ ചന്ദ്രമോഹനൻ പറഞ്ഞു.
പോണ്ടിച്ചേരി,ബാഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ്  ഇത്തരം ലഹരി ഗുളികകൾ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളിൽ നിന്ന് ചെറിയ വിലയ്ക്ക് വലിയ അളവിൽ ഗുളികകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് അമിത വിലക്ക് ആവശ്യക്കാർക്ക് നൽകി വരികയുമാണ് പതിവ്.

24 ഗുളികകൾ അടങ്ങിയ ഒരു ഷീറ്റിന്  1500 രൂപയ്ക്കാണ് വില്പന നടത്തുന്നത്ത്.ഇവർ പ്രധാനമായുംയുവാക്കളെയും വിദ്യാർത്ഥികളെയും മാണ്  ലക്ഷ്യം വയ്ക്കുന്നത്.
ഇത്തരം ഗുളികകൾ സാധരണ ഗർഭിണികൾ ക്കൾക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം നിർദേശ പ്രകാരം വളരെ കുറഞ്ഞ അളവിൽ നൽകുന്നതാണ്. എന്നാൽ ലഹരിക്കു വേണ്ടി വ്യാജസർട്ടിഫിക്കറ്റ് നൽകി ഗുളികകൾ വാങ്ങി കൂടുതൽ അളവിൽ  ഉപയാഗിക്കുന്നവരിൽ രാത്രികാലങ്ങളിലുള്ള ഉറക്കം കുറവ്,പെട്ടെന്നുള്ള ദേഷ്യം വരൽ, ഭയന്ന് മാറി നിൽക്കുന്ന അവസ്ഥ, അധികം ആരോടും സംസാരിക്കാതെ ഒറ്റക്ക് ഒരു മുറിയിൽ അടച്ചിട്ട് രിക്കുക എന്നിവയൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ കാണുന്ന വരെ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണെന്ന് പോലീസ് പറയുന്നു.

Also Read-വ്യാജ അഭിഭാഷകന്റെ കൈവശം ബി.ജെ.പി., സി.ബി.ഐ. ലോഗോയുള്ള വിസിറ്റിംഗ് കാർഡ്

ഇത്തരം ലഹരി ഗുളികകളുടെ  അമിതമായ ഉപയോഗം മൂലം മരണം വരെ സംഭവിക്കുന്നതാണ്. മണിക്കൂറുകളോളം ലഹരി കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത.കൂടാതെ ഇവ സൂക്ഷിച്ചു വെക്കുവാനും വളരെ എളുപ്പമാണ്.ഇത് ഉപയോഗിച്ചവരിൽ മണമോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാൽ ആർക്കും കണ്ടുപിടിക്കാനും കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.ഇത് അഞ്ച് ഗ്രാമിലധികം കൈവശം സൂക്ഷിക്കുന്നത് തന്നെ ജാമ്യമില്ലാ കുറ്റമാണ്.
ഇയാൾക്ക് മുൻപും കോഴിക്കോട് സിറ്റിയിലെ ടൗൺ,കസബ എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ നാലോളം കേസുകളുണ്ടായിരുന്നു.

ലഹരി മരുന്ന് വിൽപ്പനയും ഉപയാഗവും തടയുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ ഡി ഐ ജി എ വി ജോർജ്ജ് ഐ പിഎസിൻെറ മേൽനോട്ടത്തിൽ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ ജയകുമാറി നേതൃത്ത്വത്തിൽ ഡാൻ സാഫ് പ്രവൃത്തനം സജ്ജമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ തന്നെ പന്ത്രണ്ടോളം കേസുകളിലായി 50 കിലോയോളം കഞ്ചാവും 60 ഗ്രാമോളം എംഡിഎം എയും 300 ഗ്രാം ഹാഷിഷും ,10000ത്തിലധികം പുകയില ഉല്പന്നങ്ങളും,310 മയക്ക് മരുന്ന് ഗുളികകൾ, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയിട്ടുള്ളതുമാണ്.

Also Read-വണ്ടിപ്പെരിയാർ കൊലപാതകം: പെൺകുട്ടിയെ പീഡിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങിനൽകിയിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതം

മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങമായ എ എസ് ഐമാരായ  എം മുഹമ്മദ് ഷാഫി,എം സജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.അഖിലേഷ്,കെ,എ ജോമോൻ, സിവിൽ പോലീസ് ഓഫീസർ എം ജിനേഷ് എന്നിവരെ കൂടാതെ ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ അഭിജിത്ത്,സായ് രാജ്, എസ് സി പി ഒ സുമേഷ്,  ഹോം ഗാർഡ് അജിത്ത്കുമാർ,   എന്നിവരും ഉണ്ടായിരുന്നു.
Published by: Jayesh Krishnan
First published: July 11, 2021, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories