നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Dispute in WhatsApp group| വാട്സാപ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്ന് യുവാവിന് മർദനം; ബന്ധുക്കൾക്കെതിരെ കേസ്

  Dispute in WhatsApp group| വാട്സാപ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്ന് യുവാവിന് മർദനം; ബന്ധുക്കൾക്കെതിരെ കേസ്

  വാട്സാപ് ഗ്രൂപ്പിലെ ചർച്ചകൾ സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നീട് സംഘം ചേര്‍ന്ന് മര്‍ദനം തുടങ്ങി.

  മർദനത്തിൽ പരിക്കേറ്റ സിനുരാജ്

  മർദനത്തിൽ പരിക്കേറ്റ സിനുരാജ്

  • Share this:
   പാലക്കാട്: ഒറ്റപ്പാലത്ത് (Ottapalam) വാട്സാപ് ഗ്രൂപ്പിലെ (WhatsApp Group) തർക്കത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ യുവാവിന് മർദനമേറ്റതായി പരാതി. പല്ലാർമംഗലം (Pallarmangalam) തെക്കേകാട്ടിൽ സിനുരാജിനാണ് പരിക്കേറ്റത്. യുവാവിന്റെ പരാതിയിൽ നാലുപേർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

   കഴിഞ്ഞ ദിവസം രാത്രി സിനുരാജിന്റെ വീടിന് സമീപമായിരുന്നു ആക്രമണം. വാട്സാപ് ഗ്രൂപ്പിലെ ചർച്ചകൾ സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നീട് സംഘം ചേര്‍ന്ന് മര്‍ദനം തുടങ്ങി. സിനുരാജിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. നാട്ടുകാര്‍ ഇടപെട്ടാണ് സിനുരാജിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

   സിനുരാജ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സിനുരാജിന്റെ ബന്ധുക്കളായ നാലുപേര്‍ക്കെതിരെയാണ് കേസെന്ന് പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. സംഘം ചേര്‍ന്നതിനും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.

   നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവം: മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

   തങ്ങളുടെ സമ്മതമില്ലാതെ സ്വന്തമായി ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത മ​ക​ളു​ടെ ആൺകു​ഞ്ഞി​നെ ഒ​ളി​പ്പി​ച്ച​തി​ന്​ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ഒടുവിൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മു​ൻ എ​സ് ​എ​ഫ് ​ഐ നേ​താ​വ് (Former SFI Leader) അ​നു​പ​മ​യു​ടെ (Anupama) പ​രാ​തി​യി​ലാ​ണ് പി​താ​വും സി പി ​എം (CPM) പേ​രൂ​ർ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി ​എ​സ് ജ​യ​ച​ന്ദ്ര​ന്‍, മാ​താ​വും സി പി എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ സ്മി​താ ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​നു​പ​മ​യു​ടെ സ​ഹോ​ദ​രി അ​ഞ്ജു, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​രു​ൺ, ജ​യ​ച​ന്ദ്രന്റെ സു​ഹൃ​ത്തു​ക്ക​ളും സിപി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യ ര​മേ​ശ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​​സെ​ടു​ത്തി​ട്ടു​ണ്ട്. അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​ലീ​സ് എ​ഫ്‌ ഐ ആ​ര്‍ ര​ജി​സ്റ്റർ ചെ​യ്ത​ത്.

   ഡി വൈ എഫ്​ ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകൾ അനുപമയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ര്‍ 19ന്​ അ​നു​പ​മ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി. ശേഷം, സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​ച്ചേ​ല്‍പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ച്ഛ​നും അ​മ്മ​യും കു​ട്ടി​യെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് അ​നു​പ​മ​യു​ടെ പ​രാ​തി. പി​ന്നീ​ട്​ കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെന്നും പരാതിയിൽ പറയുന്നു. ദുര​ഭി​മാ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, അനു​പ​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ കു​ട്ടി​യെ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ല്‍ ഏ​ല്‍പി​ച്ച​തെ​ന്നാ​ണ് ജ​യ​ച​ന്ദ്ര​​ൻ പ​റ​യു​ന്ന​ത്.

   Also Read- Murder| കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ

   വിവാഹിതനായിരുന്ന അജിത്​ കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച്​ മുതൽ അജിതും അനുപമയും ഒരുമിച്ചാണ്​ ജീവിക്കുന്നത്​. ഏ​പ്രി​ല്‍ 19നാ​ണ് അ​നു​പ​മ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. പ​ക്ഷേ, കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. അ​നു​പ​മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചൈ​ല്‍ഡ് വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി​യും ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

   തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സിപിഎം നേതാക്ക​ളെ കണ്ട്​ പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന്​ അനുപമ ആരോപിക്കുന്നു. പാർട്ടിയിൽ നിന്ന്​ സഹായമൊന്നും ലഭിക്കാതായതോടെ ഡിജിപിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ്​ പൊലീസ്​ കേസെടുക്കാൻ തയാറായത്​.
   Published by:Rajesh V
   First published:
   )}