നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മത്സ്യവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് ആറ്റില്‍ചാടി ആത്മഹത്യ ഭീഷണി; യുവാവ് പിടിയില്‍

  മത്സ്യവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് ആറ്റില്‍ചാടി ആത്മഹത്യ ഭീഷണി; യുവാവ് പിടിയില്‍

  ആറിന് നടുക്കുള്ള മരക്കൊമ്പില്‍ കയറിയിരുന്ന യുവാവിനെ അഗ്നിശമനസേനയും പൊലീസ് ചേര്‍ന്നാണ് പിടികൂടിയത്.

  ആറ്റില്‍ ചാടിയ യുവാവിനെ പിടികൂടി

  ആറ്റില്‍ ചാടിയ യുവാവിനെ പിടികൂടി

  • Share this:
   കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവ് പിടികൂടി. കോട്ടയം മഠത്തിപ്പറമ്പ് സ്വദേശി നാസറിനെ വെട്ടിയ ശേഷം മീനച്ചിലാറ്റില്‍ ചാടിയ അയല്‍വാസിയായ എബിന്‍ ആണ് പിടിയിലായത്. ആത്മഹത്യഭീഷണി മുഴക്കി ആറിന് നടുക്കുള്ള മരക്കൊമ്പില്‍ കയറിയിരുന്ന യുവാവിനെ അഗ്നിശമനസേനയും പൊലീസ് ചേര്‍ന്നാണ് പിടികൂടിയത്.

   നാസറിനെ വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ അരുണ്‍ മീനച്ചിലാറ്റിലേക്ക് ചാടി. തുടര്‍ന്ന് ആറ്റില്‍ ഒഴുകിയെത്തിയ ഒരു മരത്തിന്റെ ചില്ലയില്‍ നിലയുറപ്പിക്കുകയയാിരുന്നു. ഒന്നരമണിക്കൂറിന് ശേഷം ഇയാളെ അഗ്നിരക്ഷാസേനയും എത്തി അനുനയിപ്പിച്ച് കരയിലെത്തിക്കുകയായിരുന്നു.

   കരയ്‌ക്കെത്തിച്ച ഇയാളെ പൊലീസിന് കൈമാറി. പരുക്കേറ്റ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.

   Also Read-Monson Mavunkal Pocso Case| വീട്ടുജോലിക്കാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചു; മോൻസനെതിരെ പോക്സോ കേസ്

   കോഴിക്കോട് മോഷണം നടത്തിയത് കുറുവാസംഘമെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കി

   കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ മോഷണം നടത്തിയത് കുറുവ സംഘമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്(Police). എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ടു മോഷങ്ങളാണ് കുറുവ സംഘം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യഘട്ടത്തില്‍ വിവരം അറിയിച്ചാല്‍ ഉടന്‍ സേവനം ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു.

   കഴിഞ്ഞ ദിവസം നെന്മാറയില്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. നെന്മാറ പൊലീസിന്റെ കസ്റ്റഡിയിലുള്ള സംഘത്തെ കോഴിക്കോട് എത്തിക്കുന്നതോടെ കൂടുതല്‍ വിവവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്.

   കോഴിക്കോട് ജില്ലയിലെ അന്നശേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു എത്തൂര്‍ മേഖലയില്‍ മോഷണം നടത്തിയത്. മോഷണ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളില്‍ നിരീഷണ ക്യാമറകളും സ്ഥാപിച്ചു. അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

   Also Read-Lockdown| 'എന്‍റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം': ഫേസ്ബുക്കിൽ കുറിപ്പിട്ടശേഷം ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

   തമിഴ്നാട് സ്വദേശികളായ തിരുപ്പുവനം സ്വദേശി മാരിമുത്തു, പാണ്ഡ്യന്‍, തങ്കപാണ്ഡ്യന്‍ എന്നിവരാണ് പാലക്കാട് അറസ്റ്റിലായത്.മാരിമുത്തു, പാണ്ഡ്യന്‍ എന്നിവരെ തമിഴ്നാട്ടിലെ ആന മലയില്‍ നിന്നും , തങ്ക പാണ്ഡ്യനെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.

   ആഗസ്റ്റ് 31 ന് വടക്കഞ്ചേരി പള്ളിക്കാട്, വീട്ടില്‍ ഉറങ്ങി കിടന്ന സ്ത്രീയുടെ മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണമാല മാല മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
   Published by:Jayesh Krishnan
   First published:
   )}