HOME » NEWS » Crime » YOUNG MAN WAS HACKED TO DEATH BY A GANG OF 20 IN KADAKKAVUR

തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവാവിനെ പട്ടാപ്പകല്‍ ഇരുപതംഗ സംഘം വെട്ടിക്കൊന്നു

മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

News18 Malayalam | news18-malayalam
Updated: May 9, 2021, 3:22 PM IST
തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവാവിനെ പട്ടാപ്പകല്‍ ഇരുപതംഗ സംഘം വെട്ടിക്കൊന്നു
കൊല്ലപ്പെട്ട ജോഷി
  • Share this:
തിരുവനന്തപുരം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരുപതോളം പേർ വരുന്ന സംഘമാണ് കൊലപാതകം നടത്തിയത്. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ കടയ്ക്കാവൂർ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- കോവിഡ് രോഗിക്ക് ICU കിടക്ക നൽകാൻ 95,000 രൂപ കൈക്കൂലി; രാജസ്ഥാനിൽ നഴ്സ് അറസ്റ്റിൽ

കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പൊലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്സാക്ഷി. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ദമ്പതികളെ കൊലപ്പെടുത്തിയത് 14കാരനായ ഇളയമകൻ


വ്യാഴാഴ്ച കർണാടകയിലെ പീനിയയില്‍ ദമ്പതികളെ ഓഫീസിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഇളയ മകൻ പിടിയില്‍. ഹനുമന്തരായ്യ (41), ഭാര്യ ഹൊന്നമ്മ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണ് ഹനുമന്തരായ്യ. ഭാര്യ ഹൊന്നമ്മ ശുചീകരണ തൊഴിലാളിയാണ്. രോഗത്തിന്റെ പേരിലുള്ള കളിയാക്കൽ സഹിക്കാനാകാതെയാണ് കൊല നടത്തിയതെന്നാണ് അറസ്റ്റിലായ ഇളയ മകൻ പൊലീസിനോട് പറഞ്ഞത്.

Also Read- കാറിൽ കൊണ്ടു വന്ന മാലിന്യം നദിയിലേക്ക് വലിച്ചെറിഞ്ഞു; യുവതി അറസ്റ്റിൽ

ഉറങ്ങിക്കിടന്ന അച്ഛനെ മൂർച്ചയേറിയ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അടുത്ത് കിടന്നിരുന്ന അമ്മയേയും കൊലപ്പെടുത്തി. തനിക്കും 15 വയസ്സുള്ള ചേട്ടനും ത്വക്ക് രോഗം ഉണ്ടായിരുന്നു. അത് പൊള്ളിയതു പോലെ കാലിൽ എടുത്ത് കാണിച്ചിരുന്നു. ഇതിൽ അച്ഛൻ മിക്കപ്പോഴും പരിഹസിക്കുമായിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് കൊലപാതകം നടത്തിയതെന്നാണ് കുട്ടിയുടെ മൊഴി.

Also Read- തിരുവനന്തപുരത്ത് ഷോറൂമിൽ നിന്ന് മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പതിനഞ്ചും പതിനാലും വയസ്സുള്ള രണ്ട് ആൺമക്കളും വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയുമാണ് ദമ്പതികൾക്കുള്ളത്. ഓഫീസിന് സമീപത്തെ താൽക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ഓഫീസിൽ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് താമസ സ്ഥലത്തെത്തുക. എന്നാൽ വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്യാൻ എത്താത്തതിനെ തുടർന്ന് മൂത്ത മകൻ ഇവരെ അന്വേഷിക്കുകയും കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
Published by: Rajesh V
First published: May 9, 2021, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories