കോഴിക്കോട്: ഭാര്യവീട്ടിലേക്ക് പോയയാളെ തടഞ്ഞു നിർത്തിയ മർദിച്ചതായി പരാതി. പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്തിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30 ഓടെ കൊടിയത്തൂർ കാരാട്ടുള്ള ഭാര്യവീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. 'അസമയത്ത്' എവിടെ പോകുന്നുവെന്ന് ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന് ഷൗക്കത്ത് പറയുന്നു.
ഭാര്യവീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ഈ സമയം പിൻതുടർന്നെത്തിയ രണ്ട് അംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി സമയം എവിടേക്ക് പോവുന്നു എന്നും നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ടന്നും പറഞ്ഞ സംഘം തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു.
വാഹനത്തിൽ നിന്നും അടിച്ച് നിലത്തിട്ട സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നുവെന്നും മൊബൈൽ ഫോൺ എടുത്തെറിഞ്ഞതായും ഷൗക്കത്ത് പരാതിപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ ഷൗക്കത്ത് വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാൽനടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാർക്കൊപ്പം തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും ഷൗക്കത്ത് പറയുന്നു. ഈ സമയത്ത് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു. പരിക്കേറ്റ ഷൗക്കത്ത് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഷൗക്കത്ത് പൊലീസിൽ പരാതി നൽകി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ 763 ഗ്രാം സ്വർണം പിടികൂടി. മൂന്ന് വിത്യസ്ത കേസുകളില്‍ നിന്നുമാണ് കോഴിക്കോട് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് ഇത്രയധികം സ്വർണം പിടികൂടിയത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒരു കോടി 81 ലക്ഷം വില വരുന്ന സ്വർണമാണ് ഇന്ന് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ചതിന് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം, കാസർഗോഡ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായത്. സൌദിയിൽനിന്ന് വന്ന രണ്ടു വിമാനങ്ങളിലും മസ്ക്കറ്റിൽനിന്ന് വന്ന ഒരു വിമാനത്തിലുമുണ്ടായിരുന്ന യാത്രക്കാരെയാണ് പിടികൂടിയത്.
എയര്‍ അറേബിയ ജി 9 452 വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോഡ് സ്വദേശിയില്‍ നിന്ന് 912 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. വളരെ നേരിയ പാന്‍ കേക്കുണ്ടാക്കുന്ന ഇലക്ടിക്കല്‍ മെഷീനിന്റെ അകത്ത് ഒളിപ്പിച്ച് വെച്ചാണ് 233 ഗ്രാം സ്വര്‍ണം ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 679 ഗ്രാം സ്വര്‍ണം യാത്രക്കാരന്‍ മിശ്രിത രൂപത്തില്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
ജിദ്ദയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു ആര്‍ 536 536 വിമാനത്തിലെ യാത്രക്കാരനായ മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്ന് 1999 തൂക്കം വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. മിക്സിയുടെ മോട്ടോറിന്റെ അകത്തായി ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാൾ ശ്രമിച്ചത്.
മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 350 വിമാനത്തില്‍ എത്തിയ മലപ്പുറം പുളിക്കല്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 852 തൂക്കം വരുന്ന സ്വര്‍ണം പിടികൂടി. മിശ്രിത രൂപത്തില്‍ ആക്കി ശരിരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത മൂന്ന് യാത്രക്കാരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.