നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വൈറലാകാനായി ഉടുപ്പും മാസ്കും ഹെൽമറ്റും ലൈസൻസുമില്ലാതെ ബൈക്കോടിച്ചു; യുവാവ് കുടുങ്ങി

  വൈറലാകാനായി ഉടുപ്പും മാസ്കും ഹെൽമറ്റും ലൈസൻസുമില്ലാതെ ബൈക്കോടിച്ചു; യുവാവ് കുടുങ്ങി

  ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെയാണ്​ പൊലീസ് പിടികൂടിയത്. നിയമലംഘനം നടത്തി റിച്ചല്‍ ബൈക്കോടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ്​ അന്വേഷണം നടത്തുകയായിരുന്നു.

  വീഡിയോ ദൃശ്യങ്ങൾ

  വീഡിയോ ദൃശ്യങ്ങൾ

  • Share this:
   വൈറലാകാനായി ഉടുപ്പും മാസ്കും ഹെൽമറ്റും ലൈസൻസുമില്ലാതെ ബൈക്കോടിച്ചു; യുവാവ് കുടുങ്ങികൊച്ചി: സോഷ്യൽ മീഡിയയിൽ വൈറാലാകാൻ ചിലർ എന്ത് റിസ്കെടുക്കാനും തയാർ. ഇത്തരത്തിൽ ഒരു യുവാവ് കാണിച്ചുകൂട്ടിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കഴിയാവുന്നത്ര നിയമലംഘനങ്ങളെല്ലാം യുവാവ് ചെയ്​തിട്ടുണ്ട്​​. ലൈസന്‍സ്​ ഇല്ലാതെ, ഹെല്‍മറ്റും മാസ്കും ഉടുപ്പുമില്ലാതെ ബൈക്കോടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ബൈക്കാണ് യുവാവ് ഓടിക്കുന്നത്. വൈറലാകാൻ ശ്രമിച്ച ഒടുവിൽ പൊലീസ് വലയിലുമായി.

   ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെയാണ്​ പൊലീസ് പിടികൂടിയത്. നിയമലംഘനം നടത്തി റിച്ചല്‍ ബൈക്കോടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ്​ അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളാണ്​ മറ്റൊരു ബൈക്കില്‍ യാത്ര ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്​. വീഡിയോ പരിശോധിച്ച സൈബര്‍​ പൊലീസ്​ എറണാകുളം മുനമ്പത്തുനിന്നുള്ള വീഡിയോ ആണ്​ ഇതെന്ന്​ കണ്ടെത്തി.

   തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്​ റിച്ചല്‍ പിടിയിലായത്. മാസ്ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിനും ലൈസന്‍സില്ലാതെയും ഹെല്‍മറ്റില്ലാതെയും വാഹനമോടിച്ചതിനുമാണ്​ പൊലീസ് കേസെടുത്തിരിക്കുന്നത്​. മോ​ട്ടോര്‍ വാഹന വകുപ്പ് നിയമം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. റിച്ചലിന്‍റെ സുഹൃത്തിന്റെയാണ്​ ബൈക്ക്​. അനുമതിയില്ലാതെ ബൈക്കില്‍ രൂപമാറ്റം വരുത്തിയതിനും കേസുണ്ട്.

   വീഡിയോ കാണാം:   റിച്ചലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കോടതിയില്‍ ഹാജരാക്കുമെന്ന് മുനമ്പം പൊലീസ് അറിയിച്ചു. ബൈക്ക് രൂപമാറ്റം വരുത്തിയതിന് സുഹൃത്തിനെതിരെയും നടപടിയുണ്ടാകും. മോ​ട്ടോര്‍ വെഹിക്കിള്‍ അധികൃതർക്ക് ഇതുസംബന്ധിച്ച വിവരം കൈമാറും.

   കൂട്ടുകാരന്റെ അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; 23കാരൻ അറസ്റ്റില്‍

   വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 23 കാരൻ അറസ്റ്റിൽ. കല്ലമ്പലം നാവായിക്കുളം വടക്കേ വയൽ സ്വദേശി കുന്നുവിള വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. ഒൻപതിന് രാത്രി 12 മണിയോടെയാണ് സംഭവം നടക്കുന്നത്. നാവായിക്കുളം സ്വദേശിയായ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്.

   സംഭവം ഇങ്ങനെ- രാത്രി വീട്ടമ്മയുടെ മകനുമായി പ്രദീപ് മദ്യപിച്ചു. ഇതിനുശേഷം വീട്ടമ്മയുടെ മകനെ അയാളുടെ ഭാര്യവീട്ടിൽ പ്രദീപ് കൊണ്ടുചെന്നാക്കി. പിന്നാലെ പ്രദീപ് വീട്ടമ്മയുടെ നാവായിക്കുളത്തുള്ള വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കതകിൽതട്ടിവിളിച്ചു മകൻ മദ്യപിച്ച് ബോധമില്ലാതെ റബർ പുരയിടത്തിൽ കിടക്കുന്നു എന്നുപറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും വീട്ടമ്മ നിലവിളിച്ചതിനെതുടർന്നു പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.

   വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതിയെ വീട്ടമ്മയുടെ പരാതിയിൽ രാത്രിതന്നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനിൽകുമാർ, എ എസ് ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിമോൻ. ആർ, സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
   Published by:Rajesh V
   First published:
   )}