HOME /NEWS /Crime / കോഴിക്കോട് നാദാപുരത്ത് സദാചാര ഗുണ്ടായിസം; പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ചു

കോഴിക്കോട് നാദാപുരത്ത് സദാചാര ഗുണ്ടായിസം; പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ചു

 പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു

പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു

പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

    കോഴിക്കോട് നാദാപുരത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. വനിതാ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. നാദാപുരം – പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്താണ് അക്രമം അരങ്ങേറിയത്. പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്.

    കൈകാലുകൾ അടിച്ച് ഒടിക്കുകയും  തലയ്ക്ക് ആഴത്തിൽ പരിക്കേൽക്കുകയും ചെയ്ത വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവതിയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് അക്രമം നടത്തിയത്. വ്യാഴാഴ്ച്ച ( 23 ) പുലർച്ചെ ഒരു മണിയോടെയാണ് അക്രമം നടന്നത്.

    Also Read- ‘പോക്കിരിത്തരത്തിന് ഒരതിരുവേണം’ റമസാന്‍ മാസം ചായക്കടകള്‍ തുറന്നാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയവര്‍ക്കെതിരെ കെ.ടി ജലീല്‍

    യുവാവ് യുവതിയുടെ വീട്ടിലെത്തിയ വിവരം അക്രമി സംഘത്തെ ആരോ ഫോൺ ചെയ്ത് അറിയിക്കുകയും ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി ആക്രമണം നടത്തുകയുമായിരുന്നു.

    സംഭവത്തിൽ വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളും , ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ച തെന്ന് യുവാവ് പറഞ്ഞു.

    First published:

    Tags: Kozhikode, Moral police attack, Moral policing