വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹനമോഷണങ്ങള്‍ (theft case) നടത്തിയ യുവാവ് പോലീസ് പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍വീട്ടില്‍ ജോയിയുടെ മകന് ലിജോയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് (arrest) ചെയ്തത്.
ഈ മാസം 13ആം തീയതി കായംകുളം റെയില്‍വേ സ്റ്റേഷന്, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലിജോ ബൈക്ക് മോഷ്ടിച്ചത്. കായംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്, അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ലിജോയെ റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റാഗ്രാമിലൂടെ 'ഹെലന് ഓഫ് സ്പാര്‍ട്ട' എന്നറിയപ്പെടുന്ന പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസില്‍ ലിജോയെ പിടികൂടിയിരുന്നു. ഈ തെറിവിളി വീഡിയോ പോസ്റ്റ് ചെയ്തതിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനാണ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച കേസില്‍ ലിജോയെ പോലീസ് പിടികൂടിയത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് ചടയമംഗലം പോലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ വീഡിയോ കേരള പോലീസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ലിജോ സ്ട്രീറ്റ് റൈഡര്‍ 46 എന്ന പേരിലാണ് യുവാവ് സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്.
Also read:
Crime |മോഷണക്കേസ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ മര്‍ദനം; നട്ടെല്ലിന് ഗുരുതര പരിക്ക്
Arrest | അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കോട്ടയം: അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). വൈക്കം ടിവിപുരം കളയത്ത് വീട്ടിൽ അഭിലാഷിനെ(35)യാണ് വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടമ്മയുടെ വീട്ടിലെത്തി അഭിലാഷ് മാല പൊട്ടിച്ചുവെന്നാണ് പൊലീസിന് (Kerala Police) ലഭിച്ച പരാതി.
മാർച്ച് 14 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ പ്രതി, മോഷണം നടത്തുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം അഭിലാഷ് അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാലയ്ക്ക് അഞ്ച് പവനിലേറെ തൂക്കം വരും. ഇതേ തുടർന്നു വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also read:
Human sacrifice |ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്കാന് മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്
തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ് ഐ അബ്ദുൾ സമദ്, എ എസ് ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ , സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.