കൊല്ലം: ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനു വേണ്ടി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. പുത്തന്‍വീട്ടില്‍ അനീഷ് എന്ന 23കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്.
അഞ്ചല്‍ വൃന്ദാവന്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന അജിത കുമാരിയെന്ന വീട്ടമ്മയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. ഓണ്‍ലൈനായി റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടിയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്ത് ജോലിയുള്ള അനീഷ് നാട്ടിലെത്തിയതിനിടയിലായിരുന്നു മാല പൊട്ടിച്ചത്.
Also Read- വ്യാജ മോഷണ പരാതിയെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പതിനെട്ടുകാരന് പാറക്കുളത്തില്‍ മരിച്ച നിലയില്‍
കാറിലെത്തിയ അനീഷ് വീട്ടമ്മയോട് മേല്‍വിലാസം ചോദിക്കുകയും ഇതിനിടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. പ്രതിയെ വീട്ടമ്മ തടയാന്‍ ശ്രമിച്ചെങ്കിലും കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് അനീഷ് പോലീസിനോട് പറഞ്ഞു.
പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച; 30,000 രൂപ നഷ്ടമായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം ശാസ്താംകോട്ടയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമസ് ലത്തീന്‍ കത്തോലിക്കാ പളളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത് . ഏകദേശം 30,000 രുപയോളം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. പെട്ടിഓട്ടോറിക്ഷായില് വന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
Also Read- സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർന്നത് 35 പവൻ; അടിയേറ്റ് പല്ല് പോയി, മാലയും മോതിരങ്ങളും മുറിച്ചെടുത്തത് കട്ടർ ഉപയോഗിച്ച്
പുലര്‍ച്ചെ 1.35 ന് മോഷ്ടാക്കള്‍ എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. നേര്ച്ചപ്പെട്ടിയോട് ചേര്‍ത്ത് ഓട്ടോറിക്ഷാ നിര്‍ത്തിയ ശേഷം വഞ്ചി കുത്തിപ്പൊളിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. വണ്ടിയില്‍ മീന്‍കച്ചവടത്തിന് ഉപയോഗിക്കുന്ന മീന്പെട്ടിയും ഉണ്ടായിരുന്നു.മോഷ്ടാക്കള്‍ കുറച്ച് പണം വഞ്ചിയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.
ഏകദേശം മുപ്പതിനായിരം രൂപ നഷ്ടമായെന്ന് പളളി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. സാധാരണ രണ്ട് മാസം കൂടുമ്പോഴാണ് പള്ളി കമ്മിറ്റി വഞ്ചി തുറന്ന് പണം എടുക്കുന്നത്. ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.