തിരുവനന്തപുരം: കിളിമാനൂര്‍ മലയാമടം പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ ഒടുവില്‍ നാട്ടുകാര്‍ കണ്ടെത്തി. ഉണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശവാസിയായ യുവാവാണ് കഴിഞ്ഞ 2 വര്‍ഷത്തോളമായി പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത്. ഇയാൾ ഒളിവിലാണ്.
പുറത്തുപറയാനുള്ള മടി മൂലം സ്ത്രീകളാരും തന്നെ സംഭവം പോലീസിനെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഒരു വീട്ടില്‍ അടിവസ്ത്രം മോഷ്ടിക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ പിന്തുടരുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ നാട്ടുകാര്‍ പലയിടങ്ങളില്‍ നിന്നായി ഇയാള്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ ശേഖരം കണ്ടെത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിസരത്തെ ഒരു വീട്ടിലെ അടുക്കളയില്‍ കയറി ഇയാള്‍ ഭക്ഷണം മോഷ്ടിച്ചിരുന്നു, ഗേറ്റ് പൂട്ടിയിട്ടതിനാല്‍ മതില് ചാടിയാണ് ഇയാള്‍ അകത്ത് കയറിയത്. കൂടാതെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും മോഷ്ടാവ് കൊണ്ടുപോയിരുന്നതായി ഗൃഹനാഥ പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാവിനെ തിരിച്ചറിഞ്ഞത്.
പലപ്രായത്തിലുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് വീട്ടില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തിയത്. യുവാവിനെ കണ്ടെത്തി ആവശ്യമായ കൗൺസിലിങ് നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
പീഡനത്തിന് ഇരയായി; പരാതി നൽകാനെത്തിയ 13-കാരിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ഉത്തർപ്രദേശ്: കൂട്ടബലാത്സംഗത്തിന് (Gang Rape) ഇരയായി പരാതി നല്‍കാനെത്തിയ 13-കാരിയെ സ്റ്റേഷനിൽ പോലീസ് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ (Uttar Pradesh) ലളിത്പുരിലാണ് (Lalitpur) സംഭവം അരങ്ങേറിയത്.
നാല് പേരാൽ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പോലീസിൽ പരാതി നൽകാൻ ബന്ധുവിനെ കൂട്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചത്. കുറ്റാരോപിതനായ സ്റ്റേഷൻ എസ്എച്ച്ഒ തിലക്ധാരി സരോജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു. നിലവിൽ ഒളിവിൽ പോയിരിക്കുന്ന ഇയാൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Also Read-
പ്രളയകാലത്ത് മുതുക് ചവിട്ടു പടിയാക്കിയ ജൈസൽ സദാചാരപൊലീസായി പണം തട്ടിയതിന് അറസ്റ്റിൽ
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിനോടകം മൂന്ന് പേർ അറസ്റ്റിലായി. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന, പോക്സോ, എസ് സി എസ് ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയിൽ നിന്നും മാറ്റിയതായും ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോർട്ട് നൽകുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഏപ്രില്‍ 22ന് നാല് പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ഭോപ്പാലില്‍ മൂന്നു ദിവസം കുട്ടിയെ തടങ്കലില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പ്രതികൾ കുട്ടിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോൾ എസ്എച്ച്ഒയും പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നൽകിയ വിവരം അനുസരിച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സംഭവംത്തിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രതികരണങ്ങളുമായി രംഗത്തെത്തി. യുപി സർക്കാരിനെ കടുത്ത രീതിയിൽ വിമർശിക്കുന്നതായിരുന്നു ഇവരുടെ പ്രതികരണങ്ങൾ. ഉത്തർപ്രദേശിലെ പോലീസ് സ്റ്റേഷനുകളിൽ പോലും പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി കുറ്റപ്പെടുത്തിയത്. അതേസമയം, ബുള്‍ഡോസര്‍ രാജിലൂടെ ഭരണം നടത്തുന്ന യുപിയുടെ യഥാര്‍ഥ ചിത്രമാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.