• HOME
  • »
  • NEWS
  • »
  • crime
  • »
  • മർദിച്ചവശനാക്കി റോഡരികിൽ തള്ളിയ യുവാവ് മരിച്ചു; പ്രതി പിടിയിൽ

മർദിച്ചവശനാക്കി റോഡരികിൽ തള്ളിയ യുവാവ് മരിച്ചു; പ്രതി പിടിയിൽ

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

    ഓഗസ്റ്റ് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു പി സ്‌കൂള്‍ പരിസരത്ത് റോഡില്‍ നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

    അന്വേഷണത്തിൽ യുവാവിനെ മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് കണ്ടെത്തി. വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    തൃശൂരിൽ വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; തുടർന്ന് ബോംബേറും ആക്രമണവും

    തൃശൂര്‍ പൂച്ചെട്ടിയില്‍ വീടിനു മുമ്പില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഹോട്ടലില്‍ ബോംബെറിഞ്ഞ് ഉടമയേയും മകനേയും വെട്ടിപരുക്കേല്‍പിച്ച സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. കേസിലെ മറ്റ് രണ്ടു പേര്‍ ഒളിവിലാണ്.

    തൃശൂര്‍ പൂച്ചെട്ടി ജംഗ്ഷനില്‍ ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചില യുവാക്കള്‍ വീടിനു മുമ്പില്‍ മൂത്രമൊഴിച്ചത് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചോദ്യംചെയ്തു. യുവാക്കളും ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിറ്റേന്നു രാത്രിയാണ്, ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലേക്ക് ബോംബേറുണ്ടായത്.

    ഹോട്ടല്‍ ഉടമയേയും മകനേയും ബന്ധുവിനേയും കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ഒല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചംഗ സംഘമാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ പ്രതികള്‍ കര്‍ണാടകയിലെ കൂര്‍ഗിലേക്ക് ഒളിവില്‍ പോയി. ഒല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബും ബിപിന്‍ നായരും അടങ്ങിയ സംഘം കര്‍ണാടകയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

    കൊഴുക്കുള്ളി സ്വദേശി ശരത്, ഐക്യനഗര്‍ സ്വദേശികളായ ഹരികൃഷ്ണന്‍, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശരത്തും ഹരികൃഷ്ണനും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ബോംബ് ഉണ്ടാക്കിയത് കൊഴുക്കുള്ളിയിലെ സ്വകാര്യ ഗോഡൗണിലാണെന്ന് പൊലീസ് കണ്ടെത്തി. ഗോഡൗണ്‍ നടത്തിപ്പുകാരനായ യുവാവ് ഉള്‍പ്പെടെ രണ്ടു പേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.
    Published by:Rajesh V
    First published: