• HOME
  • »
  • NEWS
  • »
  • crime
  • »
  • Liquor Smuggling | മാഹിയിൽനിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകൻ അറസ്റ്റിൽ

Liquor Smuggling | മാഹിയിൽനിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകൻ അറസ്റ്റിൽ

മാഹിയിൽ മാത്രം വിൽക്കുന്ന മദ്യം കൈവശം വെച്ചതിനാണ് യുവ സംഗീത സംവിധായകനെതിരെ പൊലീസ് കേസ് എടുത്തത്.

  • Last Updated :
  • Share this:
    കോഴിക്കോട്: മാഹിയില്‍ നിന്ന് മദ്യം കടത്തിയ സംഭവത്തിൽ യുവ സംഗീത സംവിധായകന്‍ അറസ്റ്റിലായി.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനൻ എന്നയാളെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. 2013ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്. 2013ല്‍ മാഹിയിൽ മാത്രം വിൽക്കുന്ന മദ്യം കൈവശം വെച്ചതിനാണ് ശരത്തിനെതിരെ കേസ് എടുത്തത്. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ശരത്തിനെ പൊലീസ് പിടികൂടിയത്.

    നേരത്തെയും നിരവധി ക്രിമിനൽ തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ശരത്ത് മോഹനൻ. ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് തട്ടിപ്പ് നടത്തിയതിന് ശരത്തിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

    ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരെ നടന്നു വരുന്നുണ്ട്.

    ഓർഡർ ചെയ്ത ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴു: ഹോട്ടലിൽ പരിശോധന

    ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി. കൊച്ചിയിലാണ് സംഭവം. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേർ വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ യുവാക്കൾ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

    Also Read- Crime news | ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; അക്രമം ടേബിൾ വൃത്തിയാക്കാൻ വൈകിയതിന്

    എന്നാൽ ഇതേ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാൾ ഇതുകണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ മൊബൈൽ വഴി വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയായിരുന്നു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.

    തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
    Published by:Anuraj GR
    First published: