മേട്ടുപ്പാളയം: നാലുദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം- ഊട്ടി റോഡില്‍ (ooty- mettuppalayam road) ബ്ലാക്ക് തണ്ടറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശി രഞ്ജിത്തിനെ (40) മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുദിവസമായി കാര്‍ റോഡരികില്‍ കിടക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ഒരാള്‍ കാറിനകത്തുള്ളത് കണ്ടെത്തിയത്. മേട്ടുപ്പാളയം പൊലീസെത്തി കാറിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ആളെ അറിഞ്ഞത്. ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
മരണം നടന്ന് മൂന്നുദിവസമെങ്കിലും ആയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
KSRTC ബസിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു; അപകടം ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോകവെ
തൃശൂർ കൊടുങ്ങല്ലൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. എസ് എൻ പുരം ശാന്തിപുരം പന്തലാംകുളം അബ്ദുൽ കാദർ മകൻ അഷറഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അഷറഫ് മതിലകം മതിൽ മൂലയിലെ എഫ് ടി എഫ് ഡോർ സ്ഥാപനത്തിന്റെ ഉടമയാണ്.
നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പാലക്കാട് ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഉടനെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: പ്രഭ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.