കൊല്ലം: ഭര്‍ത്താവിനേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍.റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23), അയല്‍വാസി ഷബീര്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം പൂക്കുളത്തെ സുനാമി ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവ് ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് മൂന്നുമക്കളുണ്ട്.
ഇരുവരേയും വര്‍ക്കലയില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ പരാതിയില്‍ മക്കളെ ഉപേക്ഷിച്ചുപോയതിനും പ്രേരണയ്ക്കും ഇരുവരെയും പൊലീസ് കേസെടുത്തത്.
ബാലനീതി നിയമപ്രകാരം ഏഴുവര്‍ഷം തടവുലഭിക്കാവുന്ന കുറ്റാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Arrest | നെഞ്ചുവേദന അഭിനയിച്ചു; പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ചു
കാസര്‍കോട്: ചന്ദനമുട്ടികള്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി പൊലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം. അമ്പലത്തറയില്‍ ചന്ദനമുട്ടികള്‍ സഹിതം വനപാലകര്‍ പിടിച്ച ബേഡഡുക്ക ചേരിപ്പാടിയിലെ വിഷ്ണുദാസ് (21) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജീപ്പില്‍ നിന്ന് ചാടി നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജയിലധികൃതര്‍ ഓടിച്ചിട്ട് പിടിച്ചു.
കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡിലായ ഇയാള്‍ രണ്ടുദിവസം ലഹരി കിട്ടാതായപ്പോള്‍ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ നെഞ്ചുവേദനയെന്നു പറഞ്ഞു പിടഞ്ഞ ഇയാളെയും കൊണ്ട് ജയിലധികൃതര്‍ ജില്ലാ ആശുപത്രിയിലെത്തി. പരിശോധനയില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമായതോടെ ജയിലിലേക്കു തിരിച്ചു. ഇതിനിടെയാണ് ഇയാള്‍ ജീപ്പില്‍നിന്ന് പുറത്തേക്കു ചാടിയത്.
Also Read-
Surprise Gift | ഒരു മിനിറ്റ് കണ്ണടയ്ക്കാന്‍ പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്ത് അറുത്തു
ജില്ലാ ജയിലിലെ അസി. പ്രിസണര്‍ ഓഫീസര്‍മാരായ കെ.വി. സുര്‍ജിത്ത്, സി.ജെ. ബാബു, ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍ എന്‍.വി. പുഷ്പരാജ് എന്നിവര്‍ പിന്നാലെ ഓടി. ആശുപത്രി മതിലരികില്‍ ഒളിച്ചിരുന്ന പ്രതിയെ മൂന്നുപേരും ചേര്‍ന്ന് പിടിച്ചു. കഞ്ചാവോ മദ്യമോ കിട്ടാത്തതിനാലാണ് ചാടിയതെന്ന് ഇയാള്‍ ജയിലധികൃതരോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.