HOME /NEWS /Crime / ഇൻസ്റ്റഗ്രാം സെക്സ് ചാറ്റ്; ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പണം കൈക്കലാക്കിയ യുവതിയും സുഹൃത്തും പിടിയില്‍

ഇൻസ്റ്റഗ്രാം സെക്സ് ചാറ്റ്; ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പണം കൈക്കലാക്കിയ യുവതിയും സുഹൃത്തും പിടിയില്‍

ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച്‌ പണവും എ.ടി.എം. കാർഡും തട്ടിയെടുക്കുകയായിരുന്നു.

ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച്‌ പണവും എ.ടി.എം. കാർഡും തട്ടിയെടുക്കുകയായിരുന്നു.

ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച്‌ പണവും എ.ടി.എം. കാർഡും തട്ടിയെടുക്കുകയായിരുന്നു.

  • Share this:

    കൊച്ചി: രണ്ടാഴ്ച മുൻപ്‌ ഇൻസ്റ്റഗ്രാം വഴിയാണ്‌ പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ്‌ എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്‌. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ്‌ പണം തട്ടിയത്‌.

    പരാതിക്കാരനും ശരണ്യയും രണ്ടാഴ്ച മുൻപ്‌ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും. സുഹൃത്തുക്കളായ ഇരുവരും സ്ഥി​ര​മാ​യി സെക്സ് ചാ​റ്റുകളില്‍ ഏർപ്പെടുത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ്‌ ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച്‌ പണവും എ.ടി.എം. കാർഡും തട്ടിയെടുത്തു. ഹെൽമെറ്റുകൊണ്ട്‌ മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന്‌ 4500 രൂപയും പിൻവലിച്ചു.

    Also read-തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ

    എന്നാൽ വീണ്ടും യുവാവിനോട് 25000 രൂപ നൽകണമെന്ന് പറഞ്ഞ് പ്രതികൾ ഭീഷണി തുടർന്നതോടെ എറണാകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    First published:

    Tags: ARRESTED, Crime in kochi, Honey trap in Kerala