• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയദിനം ആഘോഷിക്കാൻ‌ ഗോവിയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ

പ്രണയദിനം ആഘോഷിക്കാൻ‌ ഗോവിയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ സുപ്രിയയുടെ മൃതദേഹമാണ് ബീച്ചില്‍ ആദ്യം കണ്ടത്.

  • Share this:

    പ്രണയദിനം ആഘോഷിക്കാൻ ഗോവയിലെത്തിയ യുവാവും യുവതിയും കടലിൽ മരിച്ച നിലയിൽ. ഗോയിലെ പാലോലിം ബീച്ചിലായിരുന്നു ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ വിഭു ശര്‍മ(27) സുപ്രിയ ദുബെ(26) എന്നിവരാണ് മരിച്ചത്.

    ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ സുപ്രിയയുടെ മൃതദേഹമാണ് ബീച്ചില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ഫോണും ബീച്ചില്‍നിന്ന് കണ്ടെടുത്തു. ഉച്ചയോടെ വിഭു ശര്‍മയുടെ മൃതദേഹവും കണ്ടെത്തി. രണ്ടു ദിവസം മുമ്പ് ഗോവയിലെത്തിയ ഇരുവരും നേരത്തെ നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇതിനുശേഷമാണ് പാലോലിം മേഖലയിലെത്തിയത്.

    Also Read-മഹാരാഷ്ട്രയിൽ യുവതിയുടെ മൃതദേഹം മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ

    സുപ്രിയ ബംഗ്ലൂരവിലാണ് ജോലി ചെയ്ത് താമസിച്ചു വരികയായിരുന്നു. വിഭു ഡല്‍ഹിയിലാണ് താമസിക്കുന്നത്. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. ഇവർ ഗോവയിലെത്തിയ വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണവും കോക്ടെയിലും കഴിച്ചശേഷം ഇരുവരും ബീച്ചിലേക്ക് പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: