• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

കോഴിക്കോട് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

രണ്ട് മാസമായി ഒളിവിലായിരുന്ന ജസ്ന രണ്ടുദിവസംമുമ്പാണ് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കോഴിക്കോട് പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവതി രണ്ട് മാസത്തിന് ശേഷം അറസ്റ്റില്‍. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയില്‍ ഡിസംബര്‍ 29-ന് പോലീസ് കേസെടുത്തിരുന്നു.

    Also Read-മലപ്പുറത്ത് 14കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾക്ക് 16 വര്‍ഷം കഠിന തടവ് ശിക്ഷ

    ഇതിന് പിന്നാലെ രണ്ട് മാസമായി ഇവർ ഒളിവിലായിരുന്നു. രണ്ടുദിവസംമുമ്പാണ് ഇവര്‍ നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. വൈദ്യപരിശോധനയ്ക്കുശേഷം  ജസ്നയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.എസ്.ഐ. വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Published by:Arun krishna
    First published: