• HOME
  • »
  • NEWS
  • »
  • crime
  • »
  • YOUNG WOMAN BRUTALLY ATTACKED BY AN ELDERLY MAN SUCCUMBS TO HER INJURIES

വയോധികൻ മൺവെട്ടിക്കൈ കൊണ്ട് തലയ്ക്കടിച്ച യുവതി മരിച്ചു; ആക്രമണത്തിന് ശേഷം 64കാരൻ ജീവനൊടുക്കി

തലക്കടിയേറ്റ സരിത ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാ‍യിരുന്നു. ഇന്നലെ വൈകിട്ട് ആക്രണത്തിന് പിന്നാലെ വയോധികൻ ഡീസൽ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയിരുന്നു.

Representative Image.

Representative Image.

  • Share this:
    തിരുവനന്തപുരം​: വയോധികൻ മണ്‍വെട്ടിക്കൈ ഉപയോഗിച്ച് തലക്കടിച്ച യുവതി മരിച്ചു. നെടുമങ്ങാട് കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച ശേഷം വയോധികൻ കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന്‍ -64) തീ കൊളുത്തി ജീവനൊടുക്കിയിരുന്നു. വ്യാഴാഴ്​ച വൈകീട്ട്​ ആറു മണിയോടെയായിരുന്നു സംഭവം.

    തലക്കടിയേറ്റ സരിത ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാ‍യിരുന്നു. മകളാണെന്ന് പറഞ്ഞ് സരിത വിജയമോഹന​ന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. വ്യാഴാഴ്ച വൈകിട്ടും വീടിന് മുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതേതുടർന്ന് മണ്‍വെട്ടിക്കൈ ഉപയോഗിച്ച് വിജയമോഹനൻ നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ നായര്‍ ഓട്ടോറിക്ഷയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷി​ന്റെ വീട്ടിലെത്തി ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കെ എസ് ആര്‍ ടി സിയില്‍നിന്ന്​ വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍ നായര്‍. ഇന്ദിരയാണ് ഭാര്യ. മക്കള്‍ സതീഷ്, സന്ധ്യ.

    മകളെ പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

    മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ)​ കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

    Also Read- അമ്മയുടെ മരണം; മകന് പത്തുവർഷം തടവ്; ശിക്ഷ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്

    സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന ഉണ്ണികൃഷ്ണൻ മകളെ ഉപദ്രവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. ഉണ്ണികൃഷ്ണൻ മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

    Also Read- പ്രായപൂർത്തിയാകാത്ത സീരിയൽ താരത്തിന്‍റെ പേരിൽ അശ്ലീല പ്രചരണം; പ്രതി അറസ്റ്റിൽ

    ലൈംഗിക പീഡനത്തിന് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴും ശിക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നല്‍കണം. പിഴത്തുക കെട്ടിവയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിചാരണ തടവുകാലം ശിക്ഷയിളവ് നല്‍കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. മുഹസിന്‍ ഹാജരായി.
    Published by:Rajesh V
    First published:
    )}