നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Crime| കോഴിക്കോട് തിക്കോടി പഞ്ചായത്ത്​ ഓഫീസിന്​ മുമ്പിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു

    Crime| കോഴിക്കോട് തിക്കോടി പഞ്ചായത്ത്​ ഓഫീസിന്​ മുമ്പിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു

    യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച നന്ദകുമാർ ചികിത്സയിലാണ്​.

    കൃഷ്ണപ്രിയ

    കൃഷ്ണപ്രിയ

    • Share this:
      കോഴിക്കോട് (Kozhikode) പയ്യോളി (Payyoli) ദേശീയപാതയിൽ തിക്കോടി (Thikkodi) ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22)യാണ്​ മരിച്ചത്​. അയൽവാസി വലിയ മഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) വെള്ളിയാഴ്ച രാവിലെ പത്തോടെ കൃഷ്​ണപ്രിയയുടെ ദേഹത്ത്​ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ കൃഷ്​ണപ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച നന്ദകുമാർ ചികിത്സയിലാണ്​.

      Also Read- സ്‌കൂട്ടറില്‍ മോഷ്ടാക്കള്‍; മൊബൈല്‍ തട്ടിയെടുക്കാന്‍ സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു

      തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. നാലു ദിവസംമുൻപാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് റോഡരികിൽ വെച്ച് തർക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ കൃഷ്​ണപ്രിയയുടെ ദേഹത്തും തുടർന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

      Also Read- Say No to Bribery | പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍; ആറു മാസത്തിനിടെ പിടിയിലായത് 9 റവന്യൂ ഉദ്യോഗസ്ഥര്‍

      യുവതി പ്രേമഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിന്‍റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും മാറ്റിയിരുന്നു. പയ്യോളി സി ഐ കെ.സി സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

      Also Read- Murder | വീടിന് മുമ്പിൽ മൂത്രമൊഴിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതി ഒളിവിൽ

      കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറഞ്ഞു.

      Also Read- Say no to corruption | വിജിലന്‍സ് എന്തുകൊണ്ട് ഹാരിസിനു ശേഷം ജോസ്‌മോന്റെ വീട്ടില്‍ റെയ്ഡ് നടത്തി?
      Published by:Rajesh V
      First published: