യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണു മരിച്ച നിലയിൽ

കുടുംബ പ്രശ്നങ്ങളാൽ ലീനക്ക് മാനസിക സമ്മർദം ഉണ്ടായിരുന്നുവെന്നും ഇതിൽ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ

News18 Malayalam | news18
Updated: January 23, 2020, 11:43 AM IST
യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണു മരിച്ച നിലയിൽ
flat
  • News18
  • Last Updated: January 23, 2020, 11:43 AM IST
  • Share this:
എറണാകുളം: ഫ്ളാറ്റിൽ നിന്നും യുവതി താഴേക്ക് വീണു മരിച്ച നിലയിൽ. 38 വയസുള്ള എൽസ ലീനയാണ് മരിച്ചത്.ആത്മഹത്യ ആണെന്ന് പോലീസ് പറഞ്ഞു .

കത്രിക്കടവ് ജെയിൻ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.സൈക്കിൾ ഉപയോഗിച്ച് ബാൽക്കണിയുടെ ഗ്രീല്ലിനു മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു.ശബ്ദം കേട്ട് ഫ്ലാറ്റിലെ ജീവനക്കാർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുടുംബ പ്രശ്നങ്ങളാൽ ലീനക്ക് മാനസിക സമ്മർദം ഉണ്ടായിരുന്നുവെന്നും ഇതിൽ  ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
First published: January 23, 2020, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading