കോയമ്പത്തൂർ: സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് കാമുകന്റെ ഭീഷണിയെ തുടർന്ന് വെള്ളാളൂരിനടുത്ത് മഹാലിംഗപുരത്ത് യുവതി ജീവനൊടുക്കി. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നു ഭയന്ന് കാമുകന്‍ വെള്ളലൂര്‍ സ്വദേശിയായ 49-കാരനും ആസിഡ് കഴിച്ച് മരിച്ചു.
സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിനിടയിൽ അവർ എടുത്ത സ്വകാര്യ ചിത്രങ്ങള്‍ വീഡിയോകളും യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.