• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ലിവിങ് ടുഗദർ പങ്കാളി യുവതിയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തി

Murder | ലിവിങ് ടുഗദർ പങ്കാളി യുവതിയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തി

മൂന്ന് വർഷമായി ബന്ധത്തിലായിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ഒരുമിച്ചാണ് താമസിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിങ്കളാഴ്ച വൈകുന്നേരം സൗത്ത് ഡൽഹിയിലെ മെഹ്‌റൗളി ഏരിയയിൽ 19 കാരിയായ യുവതിയെ ലിവ്-ഇൻ പങ്കാളി കുത്തിക്കൊന്നു (woman stabbed to death). പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭഗവതി ഹോസ്പിറ്റലിനു സമീപം ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിൽ വൈകിട്ട് 6.40 ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് പട്രോളിംഗ് ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. അവർ ഇയാളിൽ നിന്ന് ഒരു കത്തി കണ്ടെടുത്തു, യുവതിയെ എയിംസ് ട്രോമ സെന്ററിൽ എത്തിച്ചു എങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

    ചോദ്യം ചെയ്യലിൽ, താനും യുവതിയും മൂന്ന് വർഷമായി ബന്ധത്തിലായിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ഒരുമിച്ചാണ് താമസിക്കുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

    താൻ ഓട്ടോ റിക്ഷകൾ നന്നാക്കുക പതിവായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ഒരു വർഷമായി ജോലിയില്ലെന്നും അതിനാൽ ഇരുവരും ചെലവിന്റെ പേരിൽ പലപ്പോഴും വഴക്കിട്ടിരുന്നുവെന്നും അഞ്ച് ദിവസം മുമ്പ് യുവതി പങ്കാളിയെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബെനിറ്റ മേരി ജെയ്‌ക്കർ പറഞ്ഞു.

    തിങ്കളാഴ്ച വൈകുന്നേരം ദമ്പതികൾ നേരിൽക്കാണാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും, കൂടിക്കാഴ്ചയ്ക്കിടെ അവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയതായി പോലീസ് പറഞ്ഞു.

    Summary: A woman was stabbed to death by her live-in partner in South Delhi. Both were living together for the past couple of months and the relationship strained ever since he was rendered jobless. The woman left him and stayed with her parents thereafter. They decided to meet, but an altercation ended in the man taking the life of woman
    Published by:user_57
    First published: