വിജയവാഡ: ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ(Fiance) കഴുത്തറത്ത്(slits throat) യുവതി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. യുവാവിനെ കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് യുവതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു.
Also Read-Palakkad Murder | സുബൈര്‍ വധം; കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Murder | സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്തു; 14കാരന്റെ തല അറുത്തെടുത്ത് യുവാക്കള്‍
മീററ്റ്: സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്ത പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 14 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നദീം(20), ഫര്‍മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ യുവാക്കളുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു.
പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് കുടുംബം മാറ്റിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ഇവരോട് തര്‍ക്കിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പോയ ഇവര്‍ പിന്നീട് 14 വയസുകാരന്‍ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Also Read-POCSO | മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വർഷം തടവും 1.55 ലക്ഷം രൂപ പിഴയും
കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം ബെല്‍റ്റും വടികളും ഉപയോഗിച്ച് 14കാരനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കുട്ടിയുടെ തല അറുത്തെടുത്തു. തല അറുത്തെടുത്ത് ഉടലും തലയും രണ്ടിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.. തലയില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് അറുത്തെടുത്ത തല കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andhra Pradesh, Crime