HOME » NEWS » Crime » YOUNG WOMAN WAS FOUND DEAD IN A POOL NEAR HOME IN VELIYAM KOLLAM

കൊല്ലം വെളിയത്ത് യുവതിയെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി

രാവിലെ കുടുംബാംഗങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തശേഷം 8.45 മുതല്‍ കൃഷ്ണയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: May 18, 2021, 9:20 PM IST
കൊല്ലം വെളിയത്ത് യുവതിയെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി
രാവിലെ കുടുംബാംഗങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തശേഷം 8.45 മുതല്‍ കൃഷ്ണയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.
  • Share this:
കൊല്ലം; യുവതിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിന്‍കര ഗിരീഷ് മന്ദിരത്തില്‍ രതീഷിന്റെ ഭാര്യ കൃഷ്ണ(27)യെ ആണ് പടിഞ്ഞാറ്റിന്‍കരയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ കുടുംബാംഗങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തശേഷം 8.45 മുതല്‍ കൃഷ്ണയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 400 മീറ്ററോളം അകലെയുള്ള പാറമടയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം തൃശൂരിൽ കാറ്റിലും മഴയിലും വൈദ്യുതി തടസം നേരിട്ടതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായി യുവതി മരിച്ചു. മകളുടെ വേര്‍പാടിൽ മനംനൊന്ത് അധികം വൈകാതെ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം ഉണ്ടായത്. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്‍റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയില്‍ അടുത്തടുത്ത് മരിച്ചത്.

Also Read- COVID 19| കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് മന്ത്രി ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ഹൃദയവാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉണ്ണിമായ. കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്‍റെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസത്തിൽനിന്ന് ആശ്വാസമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റർ വീട്ടിൽ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേഷന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും, ഉണ്ണിമായ അവശനിലയിൽ ആകുകയുമായിരുന്നു.




Published by: Anuraj GR
First published: May 18, 2021, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories