• HOME
  • »
  • NEWS
  • »
  • crime
  • »
  • മൂത്തമകളുടെ ഭർത്താവിനൊപ്പം ഇളയമകൾ ഒളിച്ചോടി; പരാതിയുമായി പിതാവ്

മൂത്തമകളുടെ ഭർത്താവിനൊപ്പം ഇളയമകൾ ഒളിച്ചോടി; പരാതിയുമായി പിതാവ്

ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭർത്താവിനെയും കാണാതായതെന്ന് പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കാസർകോട്: ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ്. കാസർകോട് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിലാണ് മുഹമ്മദ് എന്നയാൾ പരാതി നൽകിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭർത്താവിനെയും കാണാതായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    മൂത്തമകൾ സൌദയുടെ വിവാഹം ഒമ്പത് മാസം മുമ്പാണ് കഴിഞ്ഞത്. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവർ ഇരുവരും ഇടയ്ക്ക് വീട് സന്ദർശിക്കുമായിരുന്നു. ഈ സമയം ഇളയമകൾ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹശേഷം സൌദയും മുസ്തഫയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ ഭർത്താവുമായി പിണങ്ങിയ മൂത്തമകൾ അടുത്തിടെയായി തന്‍റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയിൽ പറയുന്നു.

    Also Read- 'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു

    അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറിൽ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറിൽ കയറുകയായിരുന്നു. ഇവർ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ കണ്ടെത്താൻ ബന്ധുക്കൾ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു.

    കണ്ണൂർ പാനൂരിൽ മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

    കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പാനൂർ തൂവ്വക്കുന്നിലെ മൂർക്കോത്ത് ഹൗസിൽ എം.രാജീവൻ (42), കരുവള്ളിച്ചാലിൽ ഹൗസിൽ കെ.വി.സുബീഷ് (29) എന്നിവരാണ് പിടിയിലായത്.

    കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബർ ആറാം തീയതി യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ് അന്വേഷിക്കുകയും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

    Also Read- രേഷ്മ ചാറ്റ് ചെയ്ത മറ്റൊരു അനന്തു കൂടിയുണ്ട്; ഇപ്പോൾ ക്വട്ടേഷൻ കേസിൽ ജയിലിൽ







    കൂത്തുപറമ്പ് എ. സി. പി. സജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസിൽ കൂടുതൽ പേർ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എ.എസ്.ഐ.മാരായ മിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ.സുധി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: