• HOME
  • »
  • NEWS
  • »
  • crime
  • »
  • പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

  • Last Updated :
  • Share this:
    ഇടുക്കി അടിമാലിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ്  പിടിയിലായത്. പെണ്‍കുട്ടിയെ തന്‍റെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

    വീട്ടിൽ വിളിച്ചു വരുത്തി യുവാവ് തന്നോട് മോശമായി പെരുമാറിയെന്ന്  പെൺകുട്ടി കഴിഞ്ഞ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു.  തുടര്‍ന്ന്  ബന്ധുക്കൾ പൊലീസില്‍ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

    Also Read:-പത്തനംതിട്ടയിൽ യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; യുവതിയുടെ പിതാവിനും പരിക്ക്

    പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

    രാത്രി പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ തല്ലിച്ചതച്ച് റോഡരികില്‍ ഉപേക്ഷിച്ചു


    മലപ്പുറം: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ചു. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ഒരു സംഘം മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

    ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
    യുവതിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു.

    പൊലീസ് പറയുന്നതിങ്ങനെ- പൊന്നാനി ജാറം റോഡില്‍ താമസക്കാരനായ മുബഷീര്‍ വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയില്‍ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

    കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
    Published by:Arun krishna
    First published: