• HOME
  • »
  • NEWS
  • »
  • crime
  • »
  • Online Fraud | പ്രായമായവരല്ല, ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും യുവാക്കളെന്ന് കണ്ടെത്തല്‍

Online Fraud | പ്രായമായവരല്ല, ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും യുവാക്കളെന്ന് കണ്ടെത്തല്‍

Youngsters fall prey to online scam | ലക്ഷ്യമിടുന്ന ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവരുടെ ഫോണ്‍ കേടായെന്നോ മോഷ്ടിക്കപ്പെട്ടുവെന്നോ അവര്‍ പലപ്പോഴും പറയാറുണ്ട്. തുടർന്നാണ് തട്ടിപ്പ് നടത്തുക

  • Share this:
ഇന്റര്‍നെറ്റിനെക്കുറിച്ച് അറിവില്ലാത്ത പ്രായമായ ആളുകളാണ് ഓൺലൈൻ തട്ടിപ്പിന് (scam) ഇരകളാകുന്നതെന്ന് നാം പലപ്പോഴും കരുതാറുണ്ട്. എന്നാൽ സത്യം ഇതല്ല. 18 നും 34 നും ഇടയില്‍ പ്രായമുള്ള ബ്രിട്ടീഷുകാരില്‍ (British people) നാലിലൊന്ന് പേരും വ്യാജ ഇ-മെയിലുകളെയും സന്ദേശങ്ങളെയും സംശയ ദൃഷ്ടിയോടെ കാണുന്നില്ലെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു.

പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ തട്ടിപ്പുകാർ അയയ്ക്കുന്ന സന്ദേശങ്ങളിലോ ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങളിലോ പലപ്പോഴും അക്ഷരപ്പിശകുകള്‍ ഉണ്ടാകും. വിസയും ആസ്റ്റണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് യുവാക്കള്‍ പലപ്പോഴും ഇത്തരം അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കാറില്ലെന്നും കണ്ടെത്തലിൽ പറയുന്നു.

ബാങ്ക്, അഡ്മിനിസ്ട്രേഷന്‍ അല്ലെങ്കില്‍ ഇ-കൊമേഴ്സ് സൈറ്റ് പോലെയുള്ള വിശ്വസ്ത സ്ഥാപനങ്ങളെന്ന വ്യാജേന തട്ടിപ്പുകാര്‍ അയച്ച 155 ഇമെയിലുകളും എസ്എംഎസുകളും പഠനത്തിൽ വിശകലനം ചെയ്തു. ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും തട്ടിയെടുക്കുന്ന ഫിഷിങ് എന്ന രീതിയാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. തട്ടിപ്പുകാര്‍ പലപ്പോഴും ഉപയോക്താക്കളെ ഒരു ലിങ്കില്‍ ക്ലിക്കു ചെയ്യുന്നതിനോ (87% കേസുകളിലും) അല്ലെങ്കില്‍ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ ക്ഷണിക്കുന്നു.

18 നും 34 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് ഇത്തരം സന്ദേശങ്ങളില്‍ എളുപ്പത്തില്‍ കബളിപ്പിക്കപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. വാസ്തവത്തില്‍ അവരില്‍ നാലിലൊന്ന് ആളുകള്‍ക്കും അത്തരം സന്ദേശങ്ങളിലെ തട്ടിപ്പ് തിരിച്ചറിയാന്‍ കഴിയുന്നില്ല. അതേസമയം, 55 വയസ്സിനു മുകളില്‍ പ്രായമുള്ള 11% പേര്‍ മാത്രമാണ് തട്ടിപ്പിനിരയാകുന്നത്. ഇത്തരം ഇമെയിലുകളിലും എസ്എംഎസുകളിലെയും അക്ഷരതെറ്റുകളില്‍ ബ്രിട്ടീഷുകാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് ഇതിന് പ്രധാന കാരണം. കൂടാതെ 29% ആളുകൾ ഇത്തരം സന്ദേശങ്ങൾ തങ്ങള്‍ സംശയിക്കാറില്ലെന്ന് വ്യക്തമാക്കി.

"ബ്രൗസ് ചെയ്യാനും സാധനങ്ങള്‍ വാങ്ങാനും നിരവധി പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളും ഉള്ളതിനാല്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് നമുക്ക് ഒരുപാട് സാധ്യതകള്‍ നല്‍കുന്നുണ്ട്. എന്നാൽ, നാമെല്ലാവരും ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ചെയ്യേണ്ടതെന്തെന്ന് അറിഞ്ഞിരിക്കണം", വിസ യുകെ & അയര്‍ലന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മാന്‍ഡി ലാംബ് പഠനത്തില്‍ പറയുന്നു.

ഇത്തരം തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ അജ്ഞാത നമ്പറില്‍ നിന്ന് മെസേജായി ലഭിക്കുന്ന ലിങ്കില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. കൂടാതെ, നിങ്ങളോട് അടുപ്പമുള്ളവരാണെന്ന് അവകാശപ്പെട്ടു കൊണ്ട് അയയ്ക്കുന്ന സന്ദേശങ്ങളുടെ കാര്യത്തിലും ജാഗ്രത പാലിക്കുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ഇന്‍സ്റ്റഗ്രാമില്‍ യുവാക്കളായ ഉപയോക്താക്കളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ വിശ്വസനീയരായ ആളുകളായി വേഷമിടുന്നത് ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് അടുത്തിടെ കണ്ടെത്തിയിരുന്നു. ലക്ഷ്യമിടുന്ന ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവരുടെ ഫോണ്‍ കേടായെന്നോ മോഷ്ടിക്കപ്പെട്ടുവെന്നോ അവര്‍ പലപ്പോഴും പറയാറുണ്ട്. തുടർന്നാണ് തട്ടിപ്പ് നടത്തുക. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ 155% വര്‍ദ്ധിച്ചതായി ലോയ്ഡ്സ് ബാങ്ക് പറയുന്നു.
Published by:user_57
First published: