• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുവനടൻ വിശാഖിനെ പീഡനക്കേസിൽ കുടുക്കിയെന്ന് ആരോപണം


Updated: June 4, 2018, 10:14 PM IST
യുവനടൻ വിശാഖിനെ പീഡനക്കേസിൽ കുടുക്കിയെന്ന് ആരോപണം
Representation image/reuters

Updated: June 4, 2018, 10:14 PM IST
കണ്ണൂർ: യുവ നടൻ വിശാഖിനെ പീഡനക്കേസിൽ കുടുക്കിയതെന്ന് രക്ഷിതാക്കൾ. സിനിമയുടെ സ്ക്രീൻ ടെസ്റ്റിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയും ക്വട്ടേഷൻ ഗുണ്ടകളും ചേർന്ന് നടത്തിയ നാടകമാണ് പീഡനക്കേസെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പോക്‌സോ കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാൻഡില്‍ കഴിയുന്ന യുവ നടൻ ചെറുപുഴ മഞ്ഞക്കാട്ടെ പി.എം. അഖിലേഷ് മോന്‍ എന്ന വിശാഖിന്റെ മാതാപിതാക്കളാണ് മകനെ കേസ്സില്‍ കുടുക്കിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. അടുത്തു തന്നെ റിലീസാകാനിരിക്കുന്ന സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള വിശാഖ് സിനിമയില്‍ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ തൃശൂരിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

എന്നാൽ പരാതിക്കാരിയായ പെണ്‍കുട്ടിയുള്‍പ്പെടെ ഏതാനും കുട്ടികള്‍ വിശാഖും സുഹൃത്തുക്കളും നിര്‍മ്മിക്കുന്ന സിനിമയുടെ ഓഡിഷന് തൃശൂരില്‍ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശാഖും സുഹൃത്തുക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഇത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ വിശാഖിനെ ഒരു സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു. ഇത് കേസാവുകയും ചെറുപുഴ പൊലിസ് വിപിന്‍ എന്നയാളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു.

ഈ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് വിശാഖിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതോടെ പ്രതികള്‍ ഓഡിഷന്‍ സമയത്ത് പരിചയപ്പെട്ട പെണ്‍കുട്ടിയെ കൂട്ടുപിടിച്ച് വിശാഖിനെതിരെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കാര്യങ്ങള്‍ കേസന്വേഷിച്ച പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബോധ്യമായതാണെന്നും വിശാഖിന്റെ മാതാപിതാക്കള്‍ പറയുന്നു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാൻ ഒരുങ്ങുകയാണ് വിശാഖിന്റെ മാതാപിതാക്കൾ.
First published: June 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍