ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ച് കാമുകിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. ഫോണില്‍ വിളിക്കുമ്പോള്‍ ‘സബ്സ്ക്രൈബര്‍ തിരക്കിലാണെന്ന’ സന്ദേശം കേള്‍ക്കുന്നതില്‍ പ്രകോപിതനായാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബു (23) ആണ് മാള പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലായിരുന്നു സംഭവം. മര്‍ദനം കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത് നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്. ആരോടാണ് എപ്പോഴും സംസാരിക്കുന്നതെന്നായിരുന്നു രഞ്ജിത്ത് ബാബു യുവതിയോട് എപ്പോഴും ചോദിച്ചിരുന്നത്. മാള എസ്.എച്ച്.ഒ. സജിന്‍ ശശിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.