കോട്ടയം: യുവാവിനെ വളർത്തുനായെ വിട്ട് കടിപ്പിച്ചും കല്ലുകൊണ്ട് ഇടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും വീട്ടിലെ പട്ടികളെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അനന്തുവിന് പൊൻകുന്നം സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.