• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | മുത്തശ്ശിക്ക് നേരെ നിലവിളക്ക് വീശി സ്വര്‍ണമാല തട്ടിയെടുത്ത കൊച്ചുമകന്‍ പിടിയില്‍

Theft | മുത്തശ്ശിക്ക് നേരെ നിലവിളക്ക് വീശി സ്വര്‍ണമാല തട്ടിയെടുത്ത കൊച്ചുമകന്‍ പിടിയില്‍

യുവാവിന് ഭക്ഷണം നല്‍കുന്നതിനിടെ നിലവിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും മാല കവരുകയുമായിരുന്നു

അനിമോന്‍

അനിമോന്‍

  • Share this:
    കൊല്ലം : കൊട്ടാരക്കരയില്‍ മുത്തശ്ശിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ സി.പി.കുന്ന് ലക്ഷംവീട്ടില്‍ അനിമോനെ(23)യാണ് പുനലൂരില്‍നിന്നു പിടികൂടിയത്. കഴിഞ്ഞ 27-നാണ് കല്ലുവാതുക്കല്‍ വിപിന്‍ഭവനില്‍ മേരി(85)യെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. വീട്ടിലെത്തിയ യുവാവിന് ഭക്ഷണം നല്‍കുന്നതിനിടെ നിലവിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും മാല കവരുകയുമായിരുന്നു.

    ഒളിവിലായിരുന്ന ഇയാളെ തെന്മലമുതല്‍ പിന്തുടര്‍ന്നാണ് പുനലൂരില്‍നിന്ന് പോലീസ് പിടികൂടിയത്.കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്.ഐ. ദീപു, സി.പി.ഒ. മാരായ ഷിബു കൃഷ്ണന്‍, എസ്.സുധീര്‍, സഹീല്‍, ശ്രീരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

    പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ 14 തവണ കുത്തി; പ്രതിയായ 22കാരൻ മരിച്ച നിലയിൽ


    ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെ 22കാരൻ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 14 തവണ കുത്തേറ്റ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിലാണ്. പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിച്ച കേശവൻ എന്നയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ മുമ്പ് ഒരു പോക്സോ കേസിൽ പ്രതിയാണ്.

    ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെണ്‍കുട്ടിയെ 14 തവണയാണ് യുവാവ് കത്തികൊണ്ട് കുത്തിയത്. പ്രതിയായ ട്രിച്ചി പോതമേട്ടുപട്ടി സ്വദേശി കേശവന്‍ എന്നയാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read- ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിൽ

    പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ കേശവന്‍ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ട്രിച്ചി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കുട്ടിയെ ഇയാള്‍ തടഞ്ഞുനിർത്തുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചതോടെയാണ് കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് കേശവൻ ആക്രമിച്ചച്ചത്.

    സംഭവശേഷം കത്തി സ്ഥലത്ത് ഉപേക്ഷിച്ച്‌ കേശവൻ ഓടി രക്ഷപ്പെട്ടു. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

    2021 ജൂണില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേശവനെതിരെ പോക്‌സോ കേസുണ്ടായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
    Published by:Arun krishna
    First published: