കോട്ടയം: ചായ കൊടുക്കാന്‍ വൈകി എന്ന് ആരോപിച്ച് തട്ടുകടക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കോട്ടയം പുതുപ്പള്ളി തച്ചുകുന്ന് വെട്ടിമറ്റം വീട്ടില്‍ വിശ്വജിത്തിനെ (19) ആണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്ത്, എസ്.ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചായ കിട്ടാന്‍ വൈകിയെന്നാരോപിച്ച് കടക്കാരനുമായി വാക്കേറ്റമുണ്ടാക്കി മടങ്ങിപ്പോയ സംഘം പിന്നീട് കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.പുതുപ്പള്ളി കൈതേപ്പാലത്ത് തട്ടുകട നടത്തുന്ന സന്തോഷിനെ (49) യാണ് നാലംഗ സംഘം കമ്പിവടിക്ക് അടിച്ചുവീഴ്ത്തിയത്.
സംഭവത്തില്‍ ഒന്നാം പ്രതിയായ ഇയാളുടെ അച്ഛന് വിനോദ്, മറ്റൊരു പ്രതി പുതുപ്പള്ളി തച്ചുകുന്ന് തൊട്ടിയില്‍ അമിത്ത് അമ്പിളി(33) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പൊലീസ് അസോസിയേഷന് ജില്ലാ നേതാവിനെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി
തിരുവനന്തപുരം: പൊലീസ്(Police) അസോസിയേഷന് ജില്ലാ നേതാവിനെതിരെ പീഡന പരാതിയുമായി(Sexual Assault) വനിതാ ഡോക്ടര്‍. മലയന്‍കീഴ് എസ്എച്ച്ഒയ്ക്കെതിരെയാണ് വനിതാ ഡോക്ടര്‍ പീഡന പരാതി നല്‍കിയത്. എസ് എച്ച് ഒ എ വി സൈജുവിനെതിരെയാണ് കേസ്. പൊലീസ് അസോസിയേഷന് ജില്ല റൂറല്‍ പ്രസിഡന്റാണ് സൈജു.
വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. 2019 മുതല്‍ താന്‍ പീഡനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഡോക്ടര്‍ കുടുംബസന്ധമായ പ്രശ്നത്തിന് പരാതി നല്കാന് സ്റ്റേഷനിലെത്തിയതാണ് പരിചയത്തിന് തുടക്കം.
പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കില്‍ ഇട്ടതായും യുവതി പറയുന്നു.
Sexual Assault | സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്; വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞത് പൊലീസിന്റെ ചിത്രത്തിൽ നിന്ന്
കോട്ടയം: പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച (Sexual Assault) കേസിലെ പ്രതി മുമ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുള്ളയാൾ. ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ് നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടിൽ വാഷിങ് മെഷീനിൽ തുണി അലക്കിക്കൊണ്ടുനിന്ന യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഭർത്താവിന്റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വീടിന്റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നു തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും വാപൊത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.