• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അറസ്റ്റിലായ ഷംനാദ് കൊലപാതക കേസിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. 

  • Share this:
കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെണ്‍കുട്ടി താമസിക്കുന്ന വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഷംനാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഷംനാദ് കൊലപാതക കേസിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈകൾ വെട്ടി ഭർത്താവ്; ഇരുകൈകളുടെയും വിരലുകൾ അറ്റു


കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം.
രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. റെയിൽവേ ക്രോസിന് സമീപം താമസിക്കുന്ന മഞ്ജു- പ്രദീപ് ദമ്പതികൾ തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.

ഇരു കൈകളിലും വെട്ടുകയായിരുന്നു. മഞ്ജുവിന്റെ ഇരുകൈകളിലെയും വിരലുകൾ അറ്റു പോയി. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ പ്രദീപ് ഒളിവിൽപോയി. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Published by:Arun krishna
First published: