വിമാനത്തിനുള്ളില്‍ വിദേശ വനിതയെ ഉപദ്രവിക്കാന്‍ ശ്രമം; കൊച്ചി സ്വദേശി അറസ്റ്റില്‍
വിമാനത്തിനുള്ളില്‍ വിദേശ വനിതയെ ഉപദ്രവിക്കാന്‍ ശ്രമം; കൊച്ചി സ്വദേശി അറസ്റ്റില്‍
ഫോര്‍ട്ട് കൊച്ചി സ്വദേശി ഓവന് ന്യൂസാണ് അറസ്റ്റിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസിന് കൈമാറിയത്.
കൊച്ചി: വിമാനത്തിനുള്ളില്‍ വച്ച് വിദേശ വനിതിയെ ഉപദ്രിവാക്കാന് ശ്രമിച്ച മലയാളി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി ഓവന് ന്യൂസാണ് അറസ്റ്റിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസിന് കൈമാറിയത്.
യാത്രയ്ക്കിടെയാണ് ഇയാള്‍ വിദേശ വനിതയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ശല്യം സഹിക്കാനാകാതെ യുവതി പൈലറ്റിനോട് പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ സി.ഐ.എസ്.എഫ് യുവാവിനെ കസ്റ്റഡിയില്‍ എടത്ത് പൊലീസിന് കൈമാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.