• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയം നിരസിച്ച യുവതിയെയും വീട്ടുകാരെയും കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പ്രണയം നിരസിച്ച യുവതിയെയും വീട്ടുകാരെയും കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുറച്ചുകാലമായി യുവതിയെ കൊലപ്പെടുത്താൻ ആലോചിച്ചു വരികയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു

  • Share this:
    കൊല്ലം: പ്രണയം നിരസിച്ചതിന് യുവതിയേയും ബന്ധുക്കളെയും അയൽവാസികളെയും വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയാറിൽ ആണ് സംഭവം. പുനലൂർ അഷ്ടമംഗലം അനുഭവനിൽ മോഹനൻ മകൻ അനു മോഹൻ (28) ആണ് അറസ്റ്റിലായത്.

    ഇയാൾ കഴിഞ്ഞ കുറച്ചു നാളായി അയൽവാസിയായ യുവതിയെ പ്രണയത്തിന്റെ പേരിൽ ശല്യപ്പെടുത്തിയിരുന്നു.
    ഈ ബന്ധത്തിൽ താല്പര്യമില്ല എന്ന് യുവതി അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഇന്നലെ വൈകുന്നേരം നാലുമണിയോടെ യുവതിയുടെ വീട്ടിലെത്തുകയും വീട്ടിലുണ്ടായിരുന്ന യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയും ബഹളം കേട്ട് ഓടിവന്ന അയൽവാസികളെയും ഉപദ്രവിക്കുകയും കല്ലുവച്ച് തലയിൽ ഇടിക്കുകയും
    ചെയ്തിരുന്നു.

    പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ വീട്ടുകാർ പുനലൂർ ഡിവൈഎസ്പി വിനോദിന് പരാതിനൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം നടത്തിയതിൽ ആണ് പ്രതി പിടിയിലായത്.

    Also Read- കോഴിക്കോട് കൊലപാതകകേസില്‍ കോടതി വെറുതേവിട്ട 'കുപ്രസിദ്ധ പയ്യൻ' POCSO കേസില്‍ അറസ്റ്റില്‍

    പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, രാജശേഖരൻ,
    സി പി ഒ മാരായ അജാസ് കബീർ, രഞ്ജിത്ത്, അജീഷ് എന്നിവർ ചേർന്ന് സംഘമാണ് പ്രതിയെ പിടികൂടിയത്.
    യുവതിയെ കൊലപ്പെടുത്താൻ ആലോചിച്ചു വരികയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിയെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    News Summary- A young man arrested as he tried to kill a woman, her relatives and neighbors at Maniyar in Kollam district. The accused 28 year old Anu Mohan was arrested by Punalur Police
    Published by:Anuraj GR
    First published: