നെടുങ്കണ്ടം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. മഞ്ഞപ്പെട്ടി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. യുവാവിനെ നെടുങ്കണ്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കവുന്തിയിലാണ് സംഭവം. കുടിവെള്ളം ചോദിച്ചെത്തിയ പ്രതിക്ക് വീട്ടമ്മ വെള്ളം നല്കി.
ഒരു ഗ്ലാസ് വെള്ളംകുടി ആവശ്യപ്പെട്ട പ്രതി വെള്ളമെടുക്കാന്‍ പോയ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളംവച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ എസ്ഐ ജയകൃഷ്ണന്, സിപിഒമാരായ ആ
60108 റസാഖ്, അനില്‍ കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.