• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇവൻ ചില്ലറക്കാരനല്ല'; പീഡന കേസിൽ അറസ്റ്റിലായ യുവാവിന്റെ ലാപ് ടോപ്പിൽ 58 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ; സൂക്ഷിച്ചത് 58 ഫോൾഡറിൽ

അരീപ്പറമ്പ് സ്വദേശിയായ 25കാരൻ തകർത്തത് നിരവധി കുടുംബങ്ങൾ

news18
Updated: June 1, 2019, 2:41 PM IST
'ഇവൻ ചില്ലറക്കാരനല്ല'; പീഡന കേസിൽ അറസ്റ്റിലായ യുവാവിന്റെ ലാപ് ടോപ്പിൽ 58 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ; സൂക്ഷിച്ചത് 58 ഫോൾഡറിൽ
പൊലീസ് പ്രതിയിലായ പ്രദീഷ് കുമാർ എന്ന ഹരി
  • News18
  • Last Updated: June 1, 2019, 2:41 PM IST IST
  • Share this:
കോട്ടയം: ചാറ്റിങ്ങിലൂടെ അമ്പതിലധികം സ്ത്രീകളെ കെണിയിൽപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ ലാപ് ടോപ്പിൽ നിറയെ പീഡനദൃശ്യങ്ങൾ. കോട്ടയം അരീപ്പറമ്പ് തോട്ടപ്പള്ളിൽ‌ വീട്ടിൽ പ്രദീഷ് കുമാർ എന്ന ഹരി (25)യുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ 58 ഫോൾഡറുകളിൽ 58 സ്ത്രീകളുടെ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മൂന്നു ദിവസമായി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രദീഷ് കുമാറിനെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

യുവാവിന്റെ ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങാതെ പരാതിയുമായി രംഗത്ത് എത്തിയ വീട്ടമ്മയാണ് പ്രതിയെ കുടുക്കിയത്. 58ഓളം പേരെ യുവാവ് വലയിൽ വീഴ്ത്തിയതായാണ് പൊലീസ് സംശയിക്കുന്നു. 2021ന് മുൻപ് നൂറു തികയ്ക്കണമെന്നായിരുന്നു യുവാവിന്റെ ലക്ഷ്യം. ഇതിനിടെയാണ് പിടിയിലാകുന്നത്. യാദൃശ്ചികമെന്ന് തോന്നിക്കുന്ന വിധം സ്ത്രീകളെ പരിചയപ്പെടുകയായിരുന്നു ഇയാളുടെ രീതി. വ്യക്തിപരമായ വിവരങ്ങൾ മനസ്സിലാക്കിയശേഷം ഭർത്താവിനെയും ഭാര്യയെയും തമ്മിൽ തെറ്റിക്കുകയും അതുമുതലെടുത്ത് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കും. തുടർന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സംഘടിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പതിവ്.
First published: June 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...