നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിഗ്ഗിനുള്ളില്‍ സിം; ചെവിയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍; SI പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  വിഗ്ഗിനുള്ളില്‍ സിം; ചെവിയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍; SI പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തട്ടിപ്പ് പൊലീസ് കണ്ടെത്തുന്നത്

  • Share this:
   ലഖ്നൗ: സര്‍ക്കാര്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നന്നായി പരിശ്രമിക്കുകയും പഠിക്കുകയും ചെയ്താല്‍ മാത്രമേ ആ കടമ്പ കടക്കാന്‍ സാധിക്കുകയുള്ളു. എളുപ്പവഴി നോക്കിയാല്‍ നമ്മള്‍ പിടിക്കപ്പെടുകയും ചെയ്യും. അത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാനായി ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് ഹൈടെക്ക് കോപ്പിയടി നടത്തിയ യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

   ഉത്തര്‍പ്രദേശിലാണ്(Uttar Pradesh) സംഭവം. വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ (Wireless earphone) ഘടിപ്പിച്ച് പരീക്ഷ എഴുതാന്‍ ശ്രമിച്ചയാളെയാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയിലാണ്(Sub Inspector exam) ഹൈടെക്ക് കോപ്പിയടി ശ്രമം നടന്നത്.

   മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തട്ടിപ്പ് പൊലീസ് കണ്ടെത്തുന്നത്. വിഗ്ഗും ചെവിയിലെ ഇയര്‍ഫോണും പൊലീസുകാര്‍ അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ നാഗാലന്‍ഡ് ഡിജിപി രുപിന്‍ ശര്‍മ്മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

   തലയില്‍ വെച്ച വിഗ്ഗിനടിയില്‍ സിമ്മും വയറുകളും ഘടിപ്പിച്ചാണ് പരീക്ഷയെഴുതാന്‍ ഇയാള്‍ എത്തിയത്. പുറത്തു കാണാത്ത രീതിയില്‍ ചെവിക്കുള്ളില്‍ ഇയര്‍ഫോണുകളും ധരിച്ചിരുന്നു.   തട്ടിപ്പുകാരനെ പിടികൂടിയ ഉത്തര്‍പ്രദേശ് പൊലീസിനെ അഭിനന്ദിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

   സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജപരാതി; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

   ഹൈദരബാദ്: സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജപരാതി(Fake Complaint) അറിയിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി(Court). ഹൈദരാബാദ്(Hyderabad) ശാന്തിനഗര്‍ സ്വദേശി ബി. ലാലു(37)വിനെയാണ് മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ല്‍ വിളിച്ചാണ് വ്യാജ പരാതി അറിയിച്ചത്.

   സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. പൊലീസ് ഉടന്‍ തന്നെ അന്വേഷണത്തിനായി എത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് കണ്ടെത്തി. ലാലുവിന്റെ സഹോദരന്‍ ഒരു മാസം മുന്‍പ് അസുഖം കാരണം മരണപ്പെട്ടതാണെന്ന് കണ്ടെത്തി.

   Also Read-Drug Seized | കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി നിയമ വിദ്യാര്‍ഥി പിടിയില്‍; വാങ്ങാനെത്തിയ യുവാവ് കസ്റ്റഡിയില്‍

   തുടര്‍ന്ന് പൊലീസ് ലാലുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം തമാശയ്ക്ക് വേണ്ടിയാണ് 100-ല്‍ വിളിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്ന പരാതി അറിയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
   Published by:Karthika M
   First published: