തമിഴ്നാട്ടിലേക്ക് (Tamil Nadu) പഠിക്കാൻ പോയ കാമുകി മറ്റൊരു യുവാവുമായി പ്രണയത്തിലായെന്ന് അറിഞ്ഞതോടെ പ്രതികാരം ചെയ്യാന്‍ യുവതിയുടെ നഗ്നചിത്രം (Nude Photos) സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ഇടുക്കി നല്ലതണ്ണി സ്വദേശി സന്തോഷിനെയാണ് മൂന്നാര്‍ പൊലീസ് (Munnar Police) പിടികൂടിയത്.
മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയും സന്തോഷും മുൻപ് അടുപ്പത്തിലായിരുന്നു. ഈ സമയത്ത് വീഡിയോ കോൾ വിളിക്കുമ്പോൾ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്തുവച്ചിരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപ് ഇവര്‍ തമ്മിൽ തെറ്റുകയും പ്രണയബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
തമിഴ്നാട്ടിൽ വെച്ച് യുവതി മറ്റൊരു യുവാവുമായി പരിചയത്തിലായി. ഇതറിഞ്ഞ ആദ്യ കാമുകൻ നഗ്നചിത്രങ്ങൾ തമിഴ്നാട്ടിലെ യുവാവിനും യുവതിയുടെ ചില ബന്ധുക്കൾക്കും അയച്ചു കൊടുത്തു. ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാൾ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ പൊലീസ് എല്ലാം വീണ്ടെടുക്കുകയായിരുന്നു.
കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകി; മൂന്നാഴ്ചയ്ക്കുശേഷം കുളയട്ട മൂക്കിൽ നിന്ന് ജീവനോടെ പുറത്ത്
യുവാവിന്റെ മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ മൂന്നാഴ്ചയ്ക്കുശേഷം ജീവനോടെ പുറത്തെടുത്തു. ഇടുക്കി കട്ടപ്പന പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാമിന്റെ (38) വലതുമൂക്കിലാണ് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട കയറിയത്. കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽനിന്ന് ഹോസ് ഉപയോഗിച്ച് എടുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിൽ കയറിയതാകാമെന്നാണ് നിഗമനം.
മൂന്നാഴ്ച മുൻപാണ് ഡിപിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയത്. വലത് മൂക്കിലൂടെയും ഇടയ്ക്ക് വായിലൂടെയും രക്തം വരാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടതോടെ ചികിത്സ തേടി. എൻഡോസ്കോപ്പി ചെയ്തു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഡോക്ടർ അഞ്ചു ദിവസത്തെ മരുന്ന് നൽകി വിട്ടു.
മൂന്നു ദിവസത്തിനുശേഷവും മാറ്റം ഉണ്ടാകാതെ വന്നതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്നു ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടാകാതെ വന്നതോടെ ഒരാഴ്ചത്തെ ആയുർവേദവും പരീക്ഷിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ. ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിലെ ഡോക്ടർ ബി ശ്രീജമോളുടെയും അടുത്ത് ചികിത്സ തേടിയെത്തിയത്. ആദ്യ പരിശോധനയിൽ മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് കണ്ടത്. വീണ്ടും നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് നാലു സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുക്കുകയായിരുന്നു.
ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പ്ലാന്റർ കൂടിയായ ഡിപിൻ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.