ന്യൂഡൽഹി: ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യെ ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ നിന്ന് വീട്ടിലേക്കു മടങ്ങും വഴിയാണ് രണ്ടു യുവാക്കൾ പിന്നാലെയെത്തി ശല്യം ചെയ്തത്. സംഭവത്തിൽ യുവാക്കളിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുവാക്കളുടെ ചിത്രങ്ങൾ നിതീഷ് റാണയുടെ ഭാര്യ സാചി മാർവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ബൈക്കിൽ പിന്തുടർന്നെത്തിയ യുവാക്കള്‍ സാചി സഞ്ചരിച്ച കാറിലിടിക്കുകയും ചെയ്തു. ഇവരുടെ നീക്കം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
Just saw Nitish Rana’s wife’s Instagram stories (Saachi Marwah). Two men hit her car and followed her and Delhi police to her to leave it since they left??? This is so unacceptable! pic.twitter.com/UMQwB92xWo
— PS ⚡️ (@Neelaasapphire) May 5, 2023
ഇതിനിടെ ഡൽഹി പൊലീസിൽ വിവരമറിയിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് സാചി ആരോപിച്ചു. സൂരക്ഷിതമായി വീട്ടിലെത്തിയ സ്ഥിതിക്ക് സംഭവം വിട്ടുകളഞ്ഞേക്കാനും അടുത്തതവണ ബൈക്ക് നമ്പർ നോക്കി വയ്ക്കാനുമായിരുന്നു പൊലീസ് നിർദേശിച്ചതെന്ന് സാചി പറഞ്ഞു.
Also Read-ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ 81 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയിൽ
സാമൂഹിക മാധ്യമങ്ങള്‍ സാക്ഷിയുടെ പോസ്റ്റ് ഏറ്റെടുത്തത്തോടെ പൊലീസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.