• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മുക്കുപണ്ടം പണയംവെച്ച് 8 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

Arrest | മുക്കുപണ്ടം പണയംവെച്ച് 8 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

2021 ഫെബ്രുവരിയിലാണ് പ്രതി ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്.

  • Last Updated :
  • Share this:
    ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍.  മുഹമ്മ പഞ്ചായത്ത് ഒമ്പതില്‍ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്‍റെ പൂച്ചാക്കല്‍ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്നു ഇയാള്‍.

    2021 ഫെബ്രുവരിയിലാണ് പ്രതി ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്.  തട്ടിപ്പ് മനസിലാക്കി ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കേസെടുത്തതോടെ പ്രതി സോനു തമിഴ് നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

    Also Read- ലേയ്‌സ് നൽകാത്തതിന് യുവാവിനെ മർദിച്ച കേസ്; കൊല്ലത്ത് ഒരാൾ അറസ്റ്റിൽ

    കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി പാലാരിവട്ടം, ചേർത്തല, പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസ്സുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ അജയ്മോഹൻ, സബ് ഇൻസ്പെക്ടർ ജേക്കബ് കെ.ജെ., സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീഷ്, അരൂൺ, ഗിരീഷ്, നിധിൻ, ബൈജു. അനീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

    മദ്യപിച്ചെത്തി വീടിന് തീവെച്ചു; കൊല്ലത്ത് 48കാരൻ പിടിയില്‍


    കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസിം (48) ആണ് പിടിയിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.

    മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തി ഇവര്‍ താമസിച്ചിരുന്ന വീടിന് തീവെക്കുകയായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

     Also Read- പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കേസ് പ്രതി കോടതിയിൽ നിന്നും മടങ്ങിയത് കാരവാനിൽ

    പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്തകേസിലാണ് പ്രതി പിടിയിലായത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ചർ എ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുരേഷ് കുമാർ, സാബുലാൽ, എഎസ്ഐ ഷാജഹാൻ, സിപിഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
    Published by:Arun krishna
    First published: