• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകൾ വെച്ചു; ട്രെയിൻ കല്ലുകൾ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകൾ വെച്ചു; ട്രെയിൻ കല്ലുകൾ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

കല്ലുകളിലിടിച്ചുകൊണ്ട് ട്രെയിൻ കടന്നുപോകുന്നത് താൻ മൊബൈൽ ഫോണിൽ പകർത്തിയെന്നും സൂര്യ പോലീസിന് മൊഴി നൽകി

  • Share this:
    മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ (Railway Track) കല്ലുകൾ വെച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു. തിരുവനന്തപുരം (Thiruvananthapuram) ആലഞ്ചി പാറവിള സ്വദേശി ലെനിൻ എന്ന സൂര്യ (24) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഇരണിയലിന് സമീപം പാലോടായിരുന്നു സംഭവം.

    മദ്യലഹരിയിലായിരുന്ന താൻ ട്രാക്കിന്റെ രണ്ട് വശങ്ങളിലായി രണ്ട് വലിയ പാറക്കല്ലുകൾ വെക്കുകയും പിന്നീട് സമീപത്ത് മറഞ്ഞിരുന്നെന്നുമാണ് സൂര്യ റെയിൽവേ പോലീസിന് മൊഴിനൽകിയത്. ഈ സമയത്ത് അതിലൂടെ കടന്നുപോയ ഗുരുവായൂർ എക്സ്പ്രസ് ഈ കല്ലുകളിലിടിച്ചുകൊണ്ട് കടന്നുപോകുന്നത് താൻ മൊബൈൽ ഫോണിൽ പകർത്തിയെന്നും പറഞ്ഞു. സൂര്യയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത പോലീസ് കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

    Theft Case | അര്‍ധരാത്രി ക്ഷേത്രത്തില്‍ നിന്ന് പൂജാരിയുടെ മൈക്ക് അനൗണ്‍സ്‌മെന്റ്; ഓടിയെത്തി നാട്ടുകാര്‍; കള്ളന്‍ കുടുങ്ങി

    ആലപ്പുഴ: ക്ഷേത്രത്തില്‍ മോഷണം(Theft) നടത്താനെത്തിയ കള്ളനെ കുടുക്കി പൂജാരി. മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചാണ് പൂജാരി കള്ളനെ കുടുക്കിയത്. വാത്തികുളം പള്ളിക്കല്‍ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ചു കടന്ന ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം മധുസൂദനന്‍ പിള്ളയാണ്(52) മോഷണവസ്തുക്കളുമായി പിടിയിലായത്.

    Also read- Torture | ബിസ്കറ്റ് മോഷ്ടിക്കുന്നതിനിടെ പിടിയിലായ കുട്ടിയെ ക്രൂരമായി മർദിച്ച എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

    ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ക്ഷേത്രത്തില്‍ നിന്ന് ശബ്ദം കേട്ടാണ് സമീപവാസിയായ പൂജാരി കണ്ണന്‍ എഴുന്നേറ്റത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ ക്ഷേത്ര മതില്‍ ചാടിക്കടന്ന് നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്.

    ഉടനെ ഓടിയെത്തിയ പൂജാരിയെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാന്‍ ശ്രമിച്ച ശേഷം മോഷ്ടാവ് ഓടികളയുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലേക്ക് തിരികെയെത്തിയ കണ്ണന്‍ കള്ളന്‍ കയറിയ വിവരം മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തി.

    Also Read-കാഴ്ചയില്ലാത്ത യുവാവിനെ പോലീസുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവ്

    അസമയത്തെ മൈക്ക് അനൗണ്‍സ്‌മെന്റ് കേട്ട നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ച കള്ളനെ പിടികൂടുകയായിരുന്നു. കുറത്തിക്കാട് പൊലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. വേറെയും മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
    Published by:Naveen
    First published: