സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വ്യാഴാഴ്ച  പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വാതില്‍ തള്ളിത്തുറന്നാണ് ജോമി വീട്ടിൽ കയറിയത്. 

news18-malayalam
Updated: September 13, 2019, 8:16 PM IST
സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
RAPE
  • Share this:
കോട്ടയം: ഉറ്റ സുഹൃത്തിന്റെ അമ്മയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുടമാളൂര്‍ സ്വദേശി ജോമി (24) യെയാണ്  പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച  പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വാതില്‍ തള്ളിത്തുറന്നാണ് ജോമി വീട്ടിൽ കയറിയത്.

കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന സുഹൃത്തിന്റെ അമ്മയെ ഇയാൾ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സ്ത്രീ ബഹളം വച്ചതോടെ നിലത്തുകിടന്ന ഭര്‍ത്താവും മകനും ഉണർന്നു. ഇവർ ചേർന്ന് യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്..

Also Read മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

First published: September 13, 2019, 8:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading