• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടിൽ വന്ന അഞ്ചു വയസുകാരന് ലൈംഗിക പീഡനം: യുവാവ് അറസ്റ്റിൽ

വീട്ടിൽ വന്ന അഞ്ചു വയസുകാരന് ലൈംഗിക പീഡനം: യുവാവ് അറസ്റ്റിൽ

വസ്ത്രങ്ങളെടുത്ത് വീട്ടിൽ നിന്നും ര ക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് പിടികൂടിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: അഞ്ചു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം പണയിൽ കടവ് തോപ്പിൽ ലക്ഷംവീട് കോളനിയിൽ രാമചന്ദ്രൻ ആചാരി മകൻ വിജി എന്ന വിജയകുമാർ(37) ആണ് പിടിയിലായത്.

    ടെലിവിഷൻ  കാണാൻ വന്ന കുട്ടിയെ ഇയാൾ മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്ന് അച്ഛൻ ചോദിച്ചു. എങ്കിലും ഭയം നിമിത്തം കുട്ടി കാര്യം പറയാതിരുന്നു. കൂടുതൽ ചോദിച്ചപ്പോൾ കുട്ടി കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് അച്ഛൻ കടയ്ക്കാവൂർ എസ്.ഐ.യെ വിവരം അറിയിച്ചു. ഉടൻ തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു.

    അത്ഭുതമായി ഒരു അധ്യാപകൻ; വീൽച്ചെയറിലെത്തിയ വിദ്യാർത്ഥിയെ മുതുകിൽ ചുമന്ന് സ്കൂൾ ട്രിപ്പിന് പോയി

    ഇതിനിടെ കുട്ടിയുടെ വീട്ടുകാരും പ്രതിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സംഭവം കേസാകും എന്ന് മനസിലായ പ്രതി രക്ഷപെടാൻ ശ്രമിച്ചു. വസ്ത്രങ്ങളെടുത്ത് വീട്ടിൽ നിന്നും ര ക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് പിടികൂടിയത്.

    കടക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ. ഡീൻ, സി.പി.ഒ മാരായ ബിനോജ്, രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

    First published: